Jump to content

താൾ:Karnabhooshanam.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ശമ്പളം. രാജന്യസ്ത്രോത്രങ്ങൾ = രാജസ്തുതികൾ. സൂതന്മാർക്ക് അനുരൂപനായ രാജാവു സൂതജനായ കർണ്ണൻ തന്നെയെന്നും മറ്റുള്ള രാജാക്കന്മാരുടെ വിഷയത്തിൽ ശമ്പളത്തിനു മാത്രമായി പാടുന്ന സ്ത്രോത്രഗാനങ്ങൾ അദ്ദേഹത്തിന്റെ വിഷയത്തിൽ പാടി അവർ ചരിതാർത്ഥരാകുന്നു എന്നും. സൂതന്മാർ മഹാരാജാവിനെ പള്ളിയുണർത്തുന്ന സ്ത്രോത്രങ്ങൾ പാടുന്നു എന്നു സാരം

2. അങ്ഗരാജ്യത്തിൽ പണ്ടൊരിക്കൽ പന്ത്രണ്ടുസംവത്സരം മഴ പെയ്തില്ല. പർജ്ജന്യപങ് ക്തി മേഘമാല, ഋശ്യശൃംഗനെ കണ്ടപ്പോൾ പഴയതുപോലെ മേഘങ്ങൾ വർഷിച്ചുതുടങ്ങി. അദ്ദേഹത്തന്റെ പുത്രകാമേഷ്ടിയിലാണല്ലോ അഗ്നിയിൽനിന്നു ദശരഥന്റെ ഭാര്യമാർക്കു പായസം ലഭിച്ചത്. അഗ്നി സ്വതേ ഭക്ഷിക്കയല്ലാതെ ദാനം ചെയ്യുക പതിവില്ല. വാചംയമൻ = മുനി. മങ്ഗലദേവത = ലക്ഷ്മീദേവി. അങ്ഗഭൂവ് = അങ്ഗരാജ്യമെന്നും കാമദേവൻ (അങ്ഗജൻ) എന്നും. തന്റെ പുത്രനായ കാമദേവനെ ലക്ഷ്മീദേവി ലാളിച്ചു പോറ്റുന്നത് ആശ്ചര്യമല്ലല്ലോ. അങ്ഗരാജാവിന്റെ മാളിക മേഘമാർഗ്ഗത്തോളം ഉയർന്നുനില്ക്കുന്നതു പണ്ടത്തെപ്പോലെ മേഘങ്ങൾ ചതിക്കാതിരിക്കത്തക്കവണ്ണം അവയുടെ സ്നേഹത്തെ പരിശോധിക്കുന്നതിനെന്ന് ഉൽപ്രേക്ഷ. കർണ്ണാമൃതം = വന്ദികളുടെ ഗാനമാകുന്നു കർണ്ണാമൃതം. കർണ്ണസംബന്ധമായുള്ള അമൃതം എന്നും.

3. ദാനനീർ = മദജലം എന്നു കുഞ്ജരപക്ഷത്തിൽ. നീരാളമെത്തപ്പുറത്ത് അതിനേക്കാൾ കായശോഭയുള്ള.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/54&oldid=161878" എന്ന താളിൽനിന്ന് ശേഖരിച്ചത്