താൾ:Karnabhooshanam.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ടിപ്പണി

1. വാസരശ്രീ = ദിനലക്ഷ്മി. സൂരജ = കാളിന്ദി , സൂര്യോദയമാകുവാൻ പോകുന്നു എന്നു താല്പര്യം. എങ്ങനെ ഗങ്ഗയോടു ചേരുന്ന കാളിന്ദിയും ഗങ്ഗയാകുമോ അതുപോലെ രാത്രി പകലുമായി ചേർന്നാൽ രാത്രി ശേഷിക്കുകയില്ല. 'സുരജ' എന്നും 'വിണ്ണാറ്' എന്നും ഉള്ള വാക്കുകൾ കർണ്ണനും ദേവേന്ദ്രനും തമ്മിലുണ്ടാകുവാൻ പോകുന്ന സമാഗമത്തെ സൂചിപ്പിക്കുന്നു. തൂമ = വിശുദ്ധി. വാസു = കിരണമെന്നു സൂര്യപക്ഷത്തിനും ധനമെന്നു കർണ്ണപക്ഷത്തിലും. ധാമനിധി = തേജസ്സിന്നിരിപ്പിടമെന്നു സൂര്യപക്ഷത്തിലും , (ഇനോ ഭർഗ്ഗോധാമനിധി: എന്നമരം) പ്രതാപത്തിന്നിരിപ്പിടമെന്നു കർണ്ണപക്ഷത്തിലും ദേവൻ = രാജാവെന്നു കർണ്ണപക്ഷത്തിൽ. ചോപ്പങ്കുവാൽത്തൊപ്പി = ചുവന്ന നിറത്തിലുള്ള വാലിട്ട തൊപ്പിയെന്നു പൊല്ലീസുദോഗസ്ഥരുടെ പക്ഷത്തിൽ. ചുവന്ന അങ്കവാലും പൂവുമുള്ളതെന്നു കോഴികളുടെ പക്ഷത്തിലും. പിന്നോട്ടുള്ള വാലായി അങ്കവാലിനേയും തൊപ്പിയായി പൂവിനേയും കുക്കുടപക്ഷത്തിൽ ഗ്രഹിക്കണം. കോഴികൾ കൂകുന്നതു പൊല്ലീസുകാർ ആചാരം ചെയ്യുന്നതുപോലെയിരിക്കുന്നു. ചരണായുധർ = കോഴികൾ; പൊല്ലീസുദ്യോഗസ്ഥന്മാർക്ക് ആയുധം വേണമല്ലോ അത് ഇവിടെ ചരണമാണ്. നാഗരികർ = നഗരത്തിലുള്ളവർ എന്നു കുക്കുടപക്ഷത്തിൽ. പൊല്ലീസ്സധികാരികൾ എന്നും ഈ വാക്കിനു അർത്ഥമുണ്ട്. വേതനം.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/53&oldid=161877" എന്ന താളിൽനിന്ന് ശേഖരിച്ചത്