Jump to content

താൾ:Karnabhooshanam.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 ഇത്തരമോരോന്നു വാനത്തിൽ പത്രികൾ
   തദ്രുതവ്യാജത്താലോതിയോതി

 തങ്ങളിൽ നോക്കുന്നു; പേർത്തും പതങ്ഗൗഘ
   സങ്കടം താൻ പതങ്ഗാന്തർദ്ധാനം        890

 അർക്കനെന്തിത്രമേൽ വൈകുവാൻ ഹേതുവെ-
   ന്നുൽക്കണ്ഠ കൈക്കൊണ്ടു നോക്കിനോക്കി

 മേൽക്കുമേൽ കൂകുന്നു 'കൊക്കൊക്കോ' വദ്ദേവൻ
   കേൾക്കുമാറുച്ചത്തിൽ കുക്കുടങ്ങൾ

 പിന്നെയും പുത്രനെയാലിങ്ഗനം ചെയ്തു
   ധന്യരിൽ ധന്യനായ്ത്തന്നെയെണ്ണി

 അച്ഛനാമാദിത്യനാകാശമെത്തിനാൻ
   പശ്ചാദ്വിലോകനലോലനേത്രൻ        907

ശുഭം
"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/52&oldid=161876" എന്ന താളിൽനിന്ന് ശേഖരിച്ചത്