Jump to content

താൾ:Karnabhooshanam.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിരിക്കുന്നു. ആദിത്യൻ ചന്ദ്രനായി മാറിയതുപോലെയിരിക്കുന്നു.

8. ശീർഷം == ശരീസ്സ് ഗണ്ഡം = കവിൾ. പാദസഹസ്രവാൻ = സഹസ്രകിരണൻ. മകന്റെ ശിരസ്സിൽ അച്ഛനും വർഷിച്ച ആനന്ദബാഷ്പം അദ്ദേഹത്തെ ധന്യസമ്രാട്ടായി വാഴിക്കുവാനുള്ള അഭിഷേകജലം പോലെ ശോഭിച്ചു. കർണ്ണൻ അപ്പോൾ ധന്യാഗ്രഗണ്യനായി എന്നു താത്പര്യം. ബ്രഹ്മൻ ! = അല്ലയോ ബ്രാഹ്മണ! വൈഭണ്ഡകൻ = (വിഭണ്ഡകന്റെ പുത്രൻ) ഋശ്യശൃംഗൻ. മുൻപ് ഋശ്യശൃംഗൻ മഴ പെയ്യിച്ചു; അങ്ങിപ്പോൾ കാരുണ്യ വർഷവും പൊഴിച്ചു.

9. ധാമം = ഗൃഹം. പീയൂഷഭാനു ചന്ദ്രൻ. ചന്ദ്രവംശമാകുന്ന സമുദ്രത്തിലെ കൗസ്തഭരത്നമാകുന്ന സുയോധനൻ. മാതാപിതാക്കന്മാരുടേയും തന്റേയും മറ്റും നാമങ്ങൾ ചൊല്ലി നമസ്കരിക്കുക എന്നുള്ളതാണ് അഭിവാദനശൈലി. ബഹിശ്ചരം = വെളിയിൽ സഞ്ചരിക്കുന്നത്. തേർ വിടുന്നതാണ് സൂതധർമ്മം അതുകൂടാതെ ഞാൻ ബാല്യത്തിൽ ക്ഷത്രിയോചിതമായ ആയുധവിദ്യ പഠിച്ചു, എന്നെ എന്റെ പ്രാണസുഹൃത്ത് അങ്ഗരാജാവാക്കി പ്രഥമമായ ഓദാര്യം പഠിപ്പിച്ചു. ദേശികൾ = ഗുരു. ഗർഭദാസൻ = ഗർഭത്തിൽതന്നെ ദാസൻ, ബാല്യം മുതൽ ദാസനെന്നർത്ഥം. അവിടത്തെ അഭ്യർത്ഥനയെ ഞാൻ ആശിസ്സായി ഗണിക്കും. കർണ്ണന്റെ വിഷയത്തിൽ സർവവും ദാനപരമാകയാൽ ദത്തകർണ്ണനെന്നപദം പ്രയോഗിച്ചിരിക്കുന്നു കേട്ട ഉടൻ എന്നുസാരം. ധർമ്മാധ്വാവു് = ധർമ്മ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/58&oldid=161882" എന്ന താളിൽനിന്ന് ശേഖരിച്ചത്