Jump to content

താൾ:Karnabhooshanam.djvu/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 എന്നാലുമെൻദാനവാർദ്ധിക്കു വേലയ-
   ല്ലെന്നോമൽതോഴർതൻ മൈത്രീലക്ഷ്മി.

 എൻവ്രതം ഭഞ്ജിച്ചു ധന്യയായ് തീരുവാൻ
   ജന്മം നയിപ്പീലമ്മോഹിനിയാൾ.

 നാലു തടിനികൾ പോറ്റുകമൂലമായ്
   ബാലകൻ ഞാനൊരു രാജാവായി ;

 ആക്കംപൂണ്ടെത്രനാൾ വാഴ്കിലുമന്ത്യത്തി ,
   ലാക്കല്പസിന്ധുവിൽ മുങ്ങും താനും.       820

 മദ്ധ്യത്തിലെന്നുടെ ദാനാഭിധാനയാം
   മുക്തിദായകിയാ ജാഹ്നവിയിൽ

 ആഹാ ! ഞാനെൻ പുകൾവെൺതാമരയ്ക്കൊരു
   ദോഹദമായ് വീണാലാർക്കു നഷ്ടം ?"


 
XXVIII



 "അക്ഷമനായി ഞാനാഖണ്ഡലന്നെന്റെ
    ഭിക്ഷ നൽകീട്ടൊരു മർത്യനാവാൻ

 വ്യർത്ഥമെൻ കുണ്ഡലം രണ്ടും ശതക്രതു
    വൃദ്ധശ്രവസ്സിങ്കൽ ചേർന്നിടട്ടെ-

 മാർഗ്ഗണരോധകമാകുമെൻ കഞ്ചുകം
    മാർഗ്ഗണപാണിയിൽ വീണിടട്ടേ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/48&oldid=161871" എന്ന താളിൽനിന്ന് ശേഖരിച്ചത്