താൾ:Karnabhooshanam.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
XXVII



 "ആ മഹാൻ പ്രഹ്ലാദപൌത്രൻ ബലിയോടു
    വാമനനായൊരു ദാനം വാങ്ങാൻ

 ഇന്ദ്രാജാനുജൻ പണ്ടു വന്നാൻ ; തടസ്ഥമായ്
    നിന്നാൻ ഗ്രഹോത്തമൻ ശുക്രാചാര്യൻ,

 ദാതാവു ഞാനിന്നു, യാചകൻ ദേവേന്ദ്രൻ;
    ബാധകൻ സാക്ഷാൽ നവഗ്രഹേശൻ  !

 സാധുക്കളായുള്ള ഞങ്ങളെയീമട്ടിൽ
    ജോതിഷ് പ്രകാണ്ഡങ്ങൾ ശോധിച്ചാലോ       780

 മുറ്റുമിബ്ഭുദേവി ധർമിഷ്ഠയായ് ത്തീർന്നാൽ
    മറ്റുള്ള ഗോളങ്ങൾക്കെന്തു ചേതം ?

 വൈരോചനാദിത്യ മത്സര ക്രീഡയി-
    ലാരു ജയിച്ചവ, നാരു തോറ്റോൻ ?

 ദർപ്പത്തിൽ തൻ കുഴൽ വെച്ചാൻ ത്രിവിക്രമ -
    നബ്ബലിതന്നുടെ മൌലിയിന്മേൽ;

 എങ്കിലെ, ന്തക്കഴൽ നൂതനസ്വാരാജ്യ -
    ത്തങ്കക്കിരീടമായ് തത്ര മിന്നി,

 അക്കാഴ്ചകണ്ടുകണ്ടാശ്ചര്യവാദിയായ്
    ചിൽക്കാതൽ നിൽക്കവേ ദേവലോകം        790

 പാതാളത്തട്ടോളം താണുപോ, യെന്നല്ല
    പാതാളം വിണ്ണോളം പൊങ്ങിതാനും

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/46&oldid=161869" എന്ന താളിൽനിന്ന് ശേഖരിച്ചത്