താൾ:Karnabhooshanam.djvu/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 കീർത്തിലതാവാസേകാർത്ഥിയായല്ല
    പേർത്തും ഞാൻ വാർപ്പതുദാനതോയം

 ഇക്കാര്യം കൊണ്ടെനിക്കപ്ഫലമെത്തുന്നു
    നിഷ്കാമഭക്തനു മുക്തിപോലെ.

 കീർത്തിയെ-ഈശനും മൗലിയിൽ ചൂടുന്നോ-
    രാദ്ദിവ്യഗംഗയെ ആർ പഴിക്കും ?        760

 യാതൊരു പുഷ്കലഹീരത്തിൻ സൂതിയാൽ
    മേദിനി രത്നഗർഭാഖ്യയായി;

 യാതൊരു ശ്വാശ്വതകർപ്പൂരദീപ്തിയാൽ
    മേദിനി ദിവ്യഗന്ധാഢ്യയായി;

 അക്കീർത്തിസഞ്ചയം ഭാരത്താൽ വീഴാതെ-
    യിക്ഷിതി താങ്ങുമനന്തമൂർത്തി,

 കാലത്താലമ് ളമായ്ത്തീരാത്തപീയൂഷം.
    കാലത്താൽ വാടാത്ത കല്പമാല്യം:

 കാലമാം സ്വർഭാനു തീണ്ടാത്ത രാകേന്ദു;
    കാലമാം കാലന്നു കൈലാസേശൻ:-        770

 അച്ഛാ ! ഞാനായതു നേടുകിൽ നേടിനേ
    നക്ഷയപാത്രസ്യമന്തകങ്ങൾ !

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/45&oldid=161868" എന്ന താളിൽനിന്ന് ശേഖരിച്ചത്