Jump to content

താൾ:Karnabhooshanam.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 താഴത്തു വീഴുന്ന താതനെപ്പാണിയാൽ
   താങ്ങിയെടുത്തുകൊണ്ടാസ്യം താഴ്ത്തി

 ഭങ്ഗത്തിൽ നിൽക്കവേ കേട്ടേനെൻ തോഴൻ തൻ
   വൻഗദാസ്ഫാലനം-അല്ല, വാക്യം;        500


XX





 "ധിക്, ധിക്കിതെന്തൊരു വാക്കോതി ദേശിക-
   നിത്രമേലേറാമോ ജാത്യുന്മാദം ?

 വ്യക്തിയും ജാതിയും തർക്കത്തിലല്ലാതെ
   യിദ്ധനുർവേദത്തിലെങ്ങിരിപ്പൂ

 ഈയപമര്യാദ ഹാ ! കാണ്ഡപൃഷ്ഠനാ-
   മായുധജീവിയങ്ങോതിയല്ലോ;

 അന്യായവാക്കിതു കേൾക്കുന്നോരെന്നച്ഛൻ
   കർണ്ണവിഹീനനല്ലോർമ്മവേണം.

 അൻപിൽ തൻ ദീപ്തിയാലാകാശവീഥിക്കു
   പൊൻപൂശും പുഷ്കലതേജഃപുഞ്ജം        510

 ചീരയല്ലങ്ങു വലിച്ചു പിഴുതിടാൻ
   വേരുതോണ്ടീടുവാൻ വൃക്ഷമല്ല.

 യാതൊരു താങ്ങുമറ്റഭ്രത്തിൽ മിന്നുമ-
   സ്വാതന്ത്ര്യ സ്വാരാജ്യരത്നദീപം

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/31&oldid=161853" എന്ന താളിൽനിന്ന് ശേഖരിച്ചത്