Jump to content

താൾ:Karnabhooshanam.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 "ആരെടാ ? നീയൊരു സൂതനല്ലേ ? നിന-
   ക്കീരാജഗോഷ്ഠിയിലെന്തുകാര്യം ?

 ഇജ്ജന്യമണ്ഡപം പേക്കൂത്തുപന്തല-
   ല്ലിച്ചെറുഞാണൊലി പാഴ്പാട്ടല്ല;        480

 തോൽവാറും ചട്ടയുമേന്തേണ്ട കൈകളാൽ
   പോർവില്ലും കൂരമ്പും ഭേസിബ്‌ഭേസി

 ഏതുവരയ്ക്കും ചെന്നെത്തീടുമിച്ചെക്കൻ ?
   ചോതിപ്പാനാരുമില്ലെന്നായ് കാലം !

 ഭാരത സാമ്രാജ്യസാർവഭൗമാത്മജൻ
   വീരനാമർജ്ജുനൻ, കർണ്ണ ! നീയോ

 വാരുറ്റ തൽകീർത്തി വാഴ്ത്തേണ്ടവൻ മാത്രം:
   മാറിനി "ല്ലെന്തിനീ വ്യർത്ഥാടോപം ?"

 ആരതെന്നങ്ങോട്ടു നോക്കിനേൻ, ആ വാദി
   ശാരദ്വതാചാര്യൻ ! ശാന്തം പാപം !        490

 കാർമ്മുകസംഗീതശാസ്ത്രത്തിൽ ഞാൻ "സാരീ-
   ഗാമാ" പഠിച്ചതങ്ങാരിൽനിന്നോ;

 ആ നമ്യൻ വർഷീയാനായിപ്പോയ് മദ്ദണ്ഡ്യൻ,
   ഹാ ! നിഷ് പ്രതീകാരം തൽപ്രലാപം !

 ഇത്തരമോർത്തു ഞാൻ ലജ്ജിച്ചും ദുഃഖിച്ചും
   കർത്തവ്യമെന്തെന്നു കണ്ടീടാതെ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/30&oldid=161852" എന്ന താളിൽനിന്ന് ശേഖരിച്ചത്