Jump to content

താൾ:Karnabhooshanam.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 നമ്മുടെ ഫൂൽക്കാരമേൽക്കുന്നീ, ലേൽക്കുകി-
   ലമ്മട്ടിൽ മങ്ങിക്കെടുന്നുമില്ല.

 കല്ലുരപെട്ടാലും, മെയ്മുറിഞ്ഞാലും, തീ-
   ക്കുള്ളിൽപോയ് വീണാലും, തല്ലേറ്റാലും,

 തന്നൊളി മേൽക്കുമേൽ വീശുന്ന കാഞ്ചനാ-
   മന്നല്ലാർക്കാകല്പമായേ പറ്റൂ.        520

 കോമളത്താമരപ്പൂമധുവുണ്ടിടു-
   മാ മധുരപ്രിയമായ ഭൃങ്ഗം

 സ്വല്പവും കന്ദത്തിൽ പറ്റിന പങ്കത്തെ
   സ്വപ്നത്തിൽപോലുമൊന്നോർപ്പീലല്ലോ !

 ബാഹുജവംശങ്ങൾ പണ്ടോരോവീരർതൻ
   ബാഹുക്കൾ നട്ടു തഴച്ചതല്ലീ ?

 നൂനമെൻ കർണ്ണനമബ്ബാഹുവു, ണ്ടങ്ങേ-
   യ്ക്കാനയെ കാണാനും വെള്ളെഴുത്തോ ?

 സൂതൻപോൽ ! സൂതൻപോൽ ! സൂതകുലത്തിനു
   പാതിത്യമെന്തിത്ര പറ്റിപ്പോയി ?        530

 നന്മുഖനിന്നലെസ്സൂതനായ് വാണവൻ
   നാരായണൻ നാളെസ്സൂതനാവോൻ,

 മന്നനല്ലെന്നങ്ങു ചൊന്നോരെൻ തോഴനെ
   മന്നനായ് വാഴിപ്പനിക്ഷണം ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/32&oldid=161854" എന്ന താളിൽനിന്ന് ശേഖരിച്ചത്