താൾ:Karnabhooshanam.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 കൂമ്പുന്നു കുട്ടന്റെ വക്ത്രാബ്ജമായതി-
   ലാമ്പലമൊട്ടലരെന്നപോലെ !

 നവ്യമാമച്ചിത്രമീക്ഷിച്ചാൽ സത്രാസം,
   സവ്യഥം, സത്രപം, സാനുക്രോശം.

 നിഷ്ഫലസംരംഭൻ, നിഷ്പന്നനിർവേദൻ.
   നിഷ്പിഷ്ടനിശ്ശേഷമോഹോത്സേകൻ,

 ആദിത്യൻ കർണ്ണോക്തിക്കാത്മീയകർണ്ണങ്ങ-
   ളാതിഥ്യവ്യഗ്രങ്ങളാക്കിനിന്നാൻ

 ചീളെന്നു കാറകന്നഭ്രം പ്രസന്നമായ്,
   കോളറ്റു പാൽക്കടൽ ശാന്തിയേന്തി        430

 കഞ്ചുകകർണ്ണാവതംസങ്ങൾ ബാഹ്യങ്ങൾ:
   ഗാംഭീര്യധൈര്യങ്ങളാന്തരങ്ങൾ:-

 ആജന്മഭൂഷകൾ നാലും തനിക്കെന്നാ-
   രാജന്യസത്തമൻ സ്പഷ്ടമാക്കി

 ഭാരതമാതൃസ്തനന്ധയന്നൊത്തോരു
   ഭാരതിയോതിനാൻ ഭാനുവോടായ്:-


 
XVIII





 "പ്രത്യഹമേവരും പാദങ്ങൾ കൂപ്പുമെൻ
   പ്രത്യദൈവമേ ! ഭാനുമാനേ !

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/27&oldid=161848" എന്ന താളിൽനിന്ന് ശേഖരിച്ചത്