Jump to content

താൾ:Karnabhooshanam.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 നിത്യവുമോട്ടമൺപാത്രങ്ങളൂഴിയിൽ
   പുത്തനായ് നാന്മുഖൻ തീർത്തിടുന്നു;

 ഹന്ത ! തൻ ദണ്ഡത്താലായവ തച്ചുട-
   ച്ചന്തകൻ മേൽക്കുമേലാർപ്പിടുന്നു.

 ചത്ത ശവമതിൽ ചാർത്തിന പൂമാല-
   യെത്രമേൽ ഘ്രാണിപ്പാൻ ശക്തമാകും ?        390

 ലോകാന്തരസ്ഥൻ തന്നൈഹികവിഖ്യാതി-
   യാകാശശൂന്യതാഹീഹീഹാസം !

 അക്കീർത്തിതൻദ്യുതിയസ്ഥികൂടദ്യുതി-
   അക്കീർത്തിനൃത്തം കബന്ധനൃത്തം !

 ആർക്കു താൻ കാമ്യമല്ലത്യന്തദുർല്ലഭം
   ദീർഘായുർലക്ഷ്മിതൻ തൃക്കടാക്ഷം ?

 ഭിത്തിയാമായതിൽ യോഗവും ക്ഷേമവും
   ചിത്രങ്ങളായ്ച്ചേർന്നുമിന്നിടുന്നു.

 ഭങ്ഗിയിൽ നാലുപൂമർത്ഥപഥവുമ-
   ശ്‌ശൃംഗാടകത്തിങ്കൽ മേളീക്കുന്നു.        400

 വേരറ്റു വീണോരു വൃക്ഷത്തിലെന്തിന്നു
   വാരിദം വീഴ്ത്തുന്നു ബാഷ്പപൂരം ?

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/25&oldid=161846" എന്ന താളിൽനിന്ന് ശേഖരിച്ചത്