Jump to content

താൾ:Karnabhooshanam.djvu/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 അപ്പുറം ലോകമിറക്കിടുമൊന്നുകിൽ,
   തുപ്പിടുമല്ലെങ്കി,ലക്കണത്തെ        370

 ഗ്രസ്തമായീടിലും ക്ഷിപ്തമായീടിലു-
   മത്തുള്ളിതൻകഥയപ്പോൾ തീരും.


 
XVI





 അല്ലേ ! നരന്റെ പേർ നീർപ്പോളയ, ല്ലേതോ
   കല്ലെഴുത്തെന്നുതാൻ കല്പിക്കാം നാം,

 ആയാലുമായതു വായിപ്പാനുള്ളവ-
   നായുഷ്മാനല്ലാഞ്ഞാലെന്തു ലാഭം ?

 നമ്മുടെ പേരൊരാൾ വാഴ്ത്തിയാൽ നാമതു
   നമ്മുടെ കാതിനാൽ കേട്ടിടേണം'

 നമ്മുടെ നന്മുഖം കാട്ടുന്ന കണ്ണാടി
   നമ്മുടെ പാണിതാനേന്തിടേണം        380

 നാമങ്ങു പോകുകിലപ്പുറം നമ്മുടെ
   നാമം നിലച്ചെന്തേ ? വേർമാഞ്ഞെന്തേ ?

 രമ്യമാമേതൊരു ഭൂലോകഗാനവും
   സംയമിനിക്കുള്ളിൽ കേൾപ്പീലല്ലോ !

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/24&oldid=161845" എന്ന താളിൽനിന്ന് ശേഖരിച്ചത്