താൾ:Karnabhooshanam.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 ആജ്ജഗച്ചക്ഷുസ്സു വീണ്ടുമരുളിനാ-
   നാത്മജവാത്സല്യചാപലാന്ധൻ,


 
XV




 "ദാതാവു ദാതാവെന്നുള്ളൊരു കീർത്തിക്കാ-
   ണേതാവത്താകും നിൻ യത്നമെല്ലാം !

 കീർത്തിയോ കേവലം ജീവിച്ചിരിപ്പോർതൻ
   സാധ്വിയാളെന്നത്രേ സാധുവാദം.

 ലോകത്തിൻ ദൃഷ്ടിയിലോന്തുകൾ നാമെല്ലാം,
   ഏകമാം വർണ്ണമതെങ്ങു കാണ്മു ?

 തെറ്റെന്നു കീർത്തിയകീർത്തി, യതിന്നുച്ച
   പിറ്റേനിമിഷത്തിലർദ്ധരാത്രി        360

 നിർണ്ണയം നാളത്തെയമ്മിക്കുഴവിതാ-
   നിന്നതു കൈതൊഴും ശൈവലിങ്ഗം.

 എമ്പാടുമായതിൻ പര്യായക്രീഡകൾ
   കുംഭാഭിഷേകവും കൊള്ളിവയ്പും.

 ആകവേ പാർക്കുകിലാരുടെ കീർത്തിയും
   ലോകത്തിൻ വായിലേ ലാലാബിന്ദു !

 ആയതിൽ കാൽക്ഷണമത്തയ്യലേറിനി-
   ന്നാടിത്തകർപ്പതുപോലെ തോന്നും.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/23&oldid=161844" എന്ന താളിൽനിന്ന് ശേഖരിച്ചത്