Jump to content

താൾ:Karnabhooshanam.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 തന്നെ മറന്നേവൻ ദാനം തുടങ്ങുന്ന-
   തന്നരനപ്രാജ്ഞനാത്മഘാതി,

 അംബുധികൂടിയും വേലയാൽ ശോഭിപ്പു
   നന്മയ്ക്കുമൊട്ടൊരു സീമവേണം;

 അസ്ഥാനത്തിങ്കലല്ലാത്മപൂജാവിധി,
   ശുദ്ധൻ നിനക്കതു രൂപമില്ല.

 കോട്ടമതൊട്ടൊട്ടു കാൺമൂ സഹസ്രാക്ഷൻ-
   കോട്ടമതിലിലെക്കൊച്ചുരന്ധ്രം !        320

 വഞ്ചകനെത്തിടും വർണ്ണിയായ് നിന്നോടു
   കഞ്ചുക കുണ്ഡലഭിക്ഷ വാങ്ങാൻ :-

 വജ്രത്തഴമ്പാർന്ന തൻവലങ്കൈയൊരു
   പിച്ചപ്പാഴ്ക്കുമ്പിളായ്ക്കോട്ടിക്കാട്ടാൻ !

 മത്തകരീന്ദ്രർതൻ മസ്തകമൗക്തിക
   മെത്രമേൽ പോകിലുമെന്തുചേതം ?

 പിന്നെയും നേടിടാം; ദംഷ്ട്രകളെന്നുപോ-
   മന്നത്രെ പഞ്ചാസ്യൻ വിശ്വഹാസ്യൻ.

 എന്തുമിവയൊഴിച്ചെന്നുണ്ണി നൽകിലും
   സ്വന്തം നിലയ്ക്കൊരു ദോഷമില്ല        330

 ഏതെല്ലം വിട്ടാലും വീഴാതെ നോക്കണം
   സോദരത്യാഗമാം പാതകത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/21&oldid=161842" എന്ന താളിൽനിന്ന് ശേഖരിച്ചത്