താൾ:Karnabhooshanam.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 മറ്റാരുമാവട്ടേ; മാർക്കണ്ഡനല്ലവൻ;
   മുറ്റും ചിതാന്തം തജ്ജൈത്രയാനം !

 എന്നു വിടുന്നുവോ ദൂതരെയന്തകൻ-
   നിന്നുടെ സോദരൻ അങ്ങുനോക്കി !

 അന്നു ശമിക്കണം ഗാണ്ഡീവഹുംകാരം;
   അന്നുരിവെൺചാമ്പലർജ്ജുനാങ്ഗം !       300

 ഓമനേ ! കാണുമക്കാഴ്ചയൊരിക്കൽ നീ-
   യാമുക്തകുണ്ഡലഭൂഷിതാങ്ഗൻ;

 ആയതു കണ്ടിന്ദ്രൻ ഗൗതമശാപമോർ-
   ത്തായിരം പ്രാവിശ്യം മാഴ്കിടട്ടെ !


 
XIII





 'എന്നാലതീനൊരു വിഘ്നം വരുത്തിടാ-
   നിന്നു കരുതുന്നു ദേവരാജൻ.

 ഹാ ! സുതവാത്സല്യം ഭവ്യരെക്കൊണ്ടുമെ-
   ന്താസുരകൃത്യങ്ങൾ ചെയ്യിപ്പീല !

 ന്യൂനതയൊന്നുണ്ടു നൂനമെന്നുണ്ണിക്കു-
   ദാനധർമ്മാസക്തി പാരവശ്യം !       310

 വെണ്മതിക്കുള്ള കറുപ്പല്ലതെന്നാകിൽ
   കണ്മണിക്കുള്ളൊരു വെണ്മയാട്ടെ,

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/20&oldid=161841" എന്ന താളിൽനിന്ന് ശേഖരിച്ചത്