താൾ:Karnabhooshanam.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 മത്സുതൻ സുഗ്രീവൻ പ്രാർത്ഥിച്ചു രാഘവൻ
   തൽസുതൻ ബാലിയെയെന്നു കൊന്നോ

 പാരമന്നാൾതൊട്ടു പാകാരിയെന്നോടു ?
   വൈരനിര്യാതനബദ്ധദീഷൻ

 ഇന്ദ്രന്റെ പുത്രർക്കില്ലച്യുതകൈങ്കര്യ
   മന്ദാധികാരിത്വം പോലുമൊന്നോ ?       280

 ഭാസ്കരവംശജൻ പൗലസ്ത്യ സംഹാരി
   ഭാസ്കരപുത്രനെബ്ബന്ധുവാക്കി !

 ആവട്ടെ, പിന്നെയും മന്നിൽ ജനിച്ചീടും.
   ഗോവിന്ദൻ മർത്യനായെന്നനുജൻ

 അന്നതിനുത്തരം ചോദിപ്പൻ ഞാനെന്നാ
   ണിന്ദ്രനുറച്ച, തതൊത്തുപോയി !

 കൈതവഗോപനാം കംസാരിക്കർജ്ജുനൻ
   ഹാ ! തൻ ദ്വിതിയനാമന്തരാത്മാ,

 ആ വിഷ്ണുവൈരിയാമന്ധതനൂജനു,
   നീ വലങ്കൈയായി നിൽപ്പുതാനും !       290

 ശോകിക്കൊല്ലെന്മകനിന്ദ്രനെക്കൊണ്ടെന്നോ-
   ർത്തേകിനേനീവർമ്മകുണ്ഡലങ്ങൾ.

 ദിവ്യാസ്ത്രമല്ലാതെ ദീർഘായുസ്സേതുമേ
   ശർവൻ തൻപുത്രന്നു നൽകീലല്ലോ !

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/19&oldid=161839" എന്ന താളിൽനിന്ന് ശേഖരിച്ചത്