Jump to content

താൾ:Karnabhooshanam.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
XI



 ഇത്ഥമുരച്ചിനൻ പൗരുഷശ്രീസത്മം
   പുത്രാസ്യപത്മമൊന്നുറ്റുനോക്കി,

 സാമ്പ്രതമായതിൽ പണ്ടേക്കാൾ തെല്ലൊരു
   കൂമ്പലുമില്ല വിരിവുമില്ല !       260

 വേപഥൂരോമാഞ്ചബാഷ്പങ്ങൾ പൂണ്ടു താൻ
   ഹാ ! പരമോതുമഗ്ഗൽഗദോക്തി

 താമരത്തണ്ടിലേ നല്ലിലമേൽ വീണ
   പേമഴയ്ക്കൊപ്പമായ്ത്തീർന്നുവല്ലോ !

 അന്നിർവികാരമാം വിഗ്രഹമാർന്നവൻ
   കർണ്ണനോ കർണ്ണവിഹീനൻതാനോ ?

 കേട്ടതിലില്ലൊരു കൗതുകം മറ്റെന്തോ
   കേൾപ്പതിലുൽക്കണ്ഠയുണ്ടുതാനും;

 വല്ലതുമാവട്ടെ വന്നോരു വാർത്ത താൻ
   ചൊല്ലുക, പീഠിക നിർത്തിയെന്നായ്       270

 ഭാനുമാൻ ചിന്തിച്ചു തന്നുടെ ജിഹ്വയാം
   വീണതൻ കമ്പികൾ വീണ്ടും മീട്ടി-


 
XII





 അണ്ടർകോനർജ്ജുനതാതനും ഞാനുമാ-
   യുണ്ടൊരു മത്സരം പണ്ടുപണ്ടേ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/18&oldid=161838" എന്ന താളിൽനിന്ന് ശേഖരിച്ചത്