ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മാനധനാഗ്രണി, മന്നൻ, സുയോധനൻ,
ദീനദയയ്ക്കൊരു ദിവ്യധാമം
പീയൂഷഭാനുവംശാർണ്ണവകൗസ്തുഭ,-
മീയെൻ ബഹിശ്ചരപ്രാണവായു- 150
തേർ വിട്ടുകൊള്ളുവാൻ നോക്കാതെ ബാല്യത്തിൽ
പോർവില്ലെടുപ്പാൻ മുതിർന്നോരെന്നെ
മങ്ഗലകുഭാഭിഷേകത്താലേവനീ-
യങ്ഗഭൂലക്ഷ്മിക്കധീശനാക്കി:-
ആര്യമാമൗദാര്യ പാഠം പഠിപ്പിച്ചോ-
രാദ്ദേശികന്നു ഞാൻ ഗർഭദാസൻ.
ആശിപ്പതെന്തെന്നു കല്പിച്ചാലാവാക്യ-
മാശിസ്സെന്നോർപ്പോൻ ഞാൻ ദത്തകർണ്ണൻ
ചീളെന്നതേകുവനെൻ വലംങ്കൈയാലോ
കാളപൃഷ്ഠത്താലോ കായത്താലോ ? 160
ധർമ്മാധ്വാവെത്രയോ സൂക്ഷ്മത്തിൽ സൂക്ഷ്മമെ-
ന്നമ്മഹായോഗീന്ദ്രരോതിടുന്നു;
എതുമതെന്തെന്നു കണ്ടവനല്ല ഞാൻ
പാതകകാപഥമാത്രപാന്ഥൻ !
എങ്കിലുമുണ്ടൊരു ഭേഷജമെൻ കൈയി-
ലെൻ ഗദങ്ങൾക്കെല്ലാമൊറ്റമൂലി,