Jump to content

താൾ:Karnabhooshanam.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 ആ ദിവ്യനെച്ചെന്നഭിവാദനം ചെയ്താ-
   നാദിത്യൻ ചന്ദ്രനായ് മാറിയോനെ,

 കണ്ഡലമണ്ഡിതഗണ്ഡമാം തൻ ശീർഷം
   മണ്ഡലാധീശ്വരമൗലിരത്നം       130

 പാദസഹസ്രവാനാകുമതിഥിതൻ
   പാദസപര്യയ്ക്കു പത്മമാക്കി

 ദണ്ഡനമസ്കൃതി ചെയ്യവേ ലോകത്തിൻ
   ദണ്ഡമകറ്റീടും ദേവദേവൻ

 സ്മനുവിനെദ്ധന്യസാമ്രാട്ടായ് വാഴിച്ചാ-
   നാനന്ദബാഷ്പാഭിഷേചനത്താൽ,


VII




 അമ്മന്നനാദ്യമായോതിനാൻ; "അങ്ങേക്കായ്
   ബ്രഹ്മൻ ! നമസ്കാരം വീണ്ടും വീണ്ടും !!

 ശോഭനനങ്ങിങ്ങെഴുന്നള്ളി, മുന്നമാ
   വൈഭണ്ഡൻമുനിയെന്നപോലെ,       140

 വാരുറോരീയങ്ഗരാജ്യം തണുക്കുവാൻ
   കാരുണ്യവർഷം പൊഴിച്ചുവല്ലോ ?

 ചൈതന്യദാതാവേ ! സാധുവാം ഞാനൊരു
   സൂതകുലത്തിൽ ജനനമാർന്നോൻ

 രാധയെൻ തായ-യധിരഥനെൻ താത-
   നോതുന്നു കർണ്ണനെന്നെന്റെ നാമം;

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/11&oldid=161831" എന്ന താളിൽനിന്ന് ശേഖരിച്ചത്