താൾ:Karnabhooshanam.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 ഏവനെന്തെങ്ങെപ്പോളെന്നോടു നേർന്നാലും
   ജീവ നതല്ലതിൻ മേലെന്നാലും

 ഞാനവന്നേകുമതപ്പോൾ, എൻപങ്കുമ-
   ദ്ദാനഗംഗാബുവാൽ ധൗതമാകും.

 കൂടിക്കിടപ്പതുണ്ടിന്നന്മയൊന്നെന്നിൽ
   കോടക്കാർകൊണ്ടലിൽ മിന്നൽപോലെ."VIII

 എന്നുരചെയ്തുകൊണ്ടാനതമൗലിയായ്
   മുന്നിൽ നിലകൊള്ളും തന്മകനെ

 ആയിരം കന്നുള്ളോരണ്ടർകോൻ തന്റെ നേ-
   ർക്കായതമായെഴുമീർഷ്യയോടെ

 മാറിടം ചേർത്തു പുണർന്നു നിറുകയിൽ
   കൂറോടു കൈയണച്ചാശിസ്സേകി

 അച്ഛനബ്ഭദ്രനു താനെന്നു പേർത്തുമോ-
   ർത്തജ്ജഗച്ചക്ഷുസ്സൊരല്പനേരം

 സർവവും വിസ്മരിച്ചങ്ങനെ നിന്നുപോയ്
   നിർവൃതി മണ്ഡലമദ്ധ്യവർത്തി

 ഹേമാസനത്തിങ്കൽ താനിരുന്നപ്പുറ-
   മാമാന്യനേയുമടുത്തിരുത്തി,

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/13&oldid=161833" എന്ന താളിൽനിന്ന് ശേഖരിച്ചത്