താൾ:Kannassa Ramayanam Balakandam.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉരത്ത സുമന്ത്രനിയോഗത്താലേ- യുള്ളിൽ വിഷാദം ഇളച്ച്, അംഗേശൻ ഇരിക്കുമിടത്തിനു ചെന്ന് "ഋഷിമുഖ്യനെ- യെന്നൊടുകൂടെ വിട്" എന്നതിനവനും, കരുത്തൊടു "ദശരഥൻ ചൊന്നവയെല്ലാം കടുക മുനീന്ദ്രാ! ചെയ്കെ"ന്നളവിൽ "അരിപ്പം ഇതിനില്ലേ"ന്നുടനേ പോ- യരചനൊട് അവനും അയോദ്ധ്യ പുകുന്താൻ 21

പുക്കാൻ ദശരഥനോടും അയോദ്ധ്യാ- പുരിയിൽ മഹാമുനി ഭാര്യയുമായേ; മിക്ക വസന്തം വന്നളവേ "ഹയ- മേധം ഇയറ്റുക മന്നാ! എന്നാൽ, തക്കമഹാബലവീര്യാദികളൊടു തവതനയന്മാർ നാൽവരെ ഞാൻ പുനര് ഇക്‌ക്രിയകൊണ്ട് ഉണ്ടാക്കുവെൻ" എന്നത് ഇതം വരുമാറ് അരചനു മുനി ചൊന്നാൻ 22

ചൊന്ന വസിഷ്ഠനിയോഗത്താലേ ശോഭനമാകിയ സരയൂതീരേ, മുന്നൽ മാഹാഹയമേധം ഇയറ്റി, മുനിപ്രവരൻ ക്രിയചെയ്‌വതു കാലം; ഭിന്നാചാരം അനത്തു ജഗത്തും പീഡിതമായതു രാവണനാലേ: "എന്നേ കഷ്ടം! ഇതിന്ന് എന്തൊരു ഗതി" എന്നു് അമരകൾ അയനോടരുൾചെയ്താർ 23

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/9&oldid=152889" എന്ന താളിൽനിന്ന് ശേഖരിച്ചത്