താൾ:Kannassa Ramayanam Balakandam.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലകാണ്ഡം

അരുളിച്ചെയ്താൻ അമരകളൊട് അയൻ: "അഖിലജഗൽപതി നാരായണനുടെ അരുളപ്പാടെന്തെന്ന് അറിവാനായ് അടയപ്പോവോം നാം ഇനി" എന്നേ; വിരയപ്പോയ്പ്പാലാഴിയിൽ മീതേ വിസ്മയം ആമ്മാറ് അംബരമാർഗ്ഗേ നിരവിൽ പൊലിവൊടു നിന്ന് ഇന്ദ്രാദികൾ നിരുപമൻ അച്യുതനെ സ്തുതിചെയ്താർ: 24

"ആരാലും ചിന്തിച്ചാൽ അറിവാൻ അരുതാകിയ പരമാനന്ദാ! ജയ; നാരായണ! കരുണാകര! ജയ ജയ; നളിനദളായതലോചനനേ! ജയ; താരാർമകൾമണവാളാ! ജയജയ; ധരണീവല്ലഭ! സകലേശാ! ജയ; വാരാകരമതിൽ നിന്നൊരു മീനായ് മറകളെ മീണ്ട മഹാപുരുഷാ! ജയ. 25

ജയ, കൂർമ്മാകൃതിയായ് മന്ദരഗിരി ചെന്നേ മുതുകിലെടുത്തവനേ! ജയ; ഭയകരസൂകരവിഗ്രഹമായേ പണ്ട് അവനിയെയും ഉയർത്തവനേ! ജയ; നയം അറിയാത്ത ഹിരണ്യനെ വെൽവാൻ നരസിംഹാകൃതിയായവനേ! ജയ; ജയം എങ്ങൾക്കുണ്ടാവാൻ കുറളായ് ചെന്ന് അസുരേന്ദ്രനെ വെന്നവനേ! ജയ. 26

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/10&oldid=152890" എന്ന താളിൽനിന്ന് ശേഖരിച്ചത്