താൾ:Kannassa Ramayanam Balakandam.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണശ്ശരാമായണം

വെന്നി മികുത്ത് ഇരുപത്തൊരുതുട മുടി- വേന്തരെയറുതിപെടുത്തവനേ! ജയ; എന്നും ഒര് അത്തൽ വരാതേ കാപ്പാൻ എങ്ങളെ നീയല്ലാൽ ആരുള്ളോർ? ഇന്നും അനത്തുലകത്തിനു താപം ഇയറ്റും അരക്കർകുലത്തെ മുടിച്ചേ നന്നി നമുക്കുണ്ടാക്കുക" എന്നു നമസ്കാരത്തൊടു ദേവകൾ നിന്നാർ. 27

നിന്നതുകാലം, നിദ്രാപരനായ് നിരുപമപരമാനന്ദത്തോടേ അന്ന് ആഴിയിൽ അരവണമീത് അഴകൊടു് അമർന്നരുളിയ സകലേശൻ ഉണർന്നേ, നന്നായഴൽകെട നോക്കി മനോഹര- നയനസരോജമരീചികളാലെ- യൊന്നാദരവൊട് അമർത്യന്മാരൊട് ഉചിതമിതെന്നുംവണ്ണം ചൊന്നാൻ: 28

'നാന്മുഖനാദികളേ!യെല്ലാർക്കും നൽവരവാകൊരു സുഖമേയല്ലീ? കാണ്മതിനായേ വന്നതു നന്ന് ഇഹ; കാര്യവിശേഷവും ഉണ്ടോ?" എന്നേ ചേണ്മരുവീടിയ വാണിയിനാലേ ജഗതീപതിയരുൾചെയ്തതു കേട്ടേ സാമ്യമിലാത സുഖത്തൊടു ദേവകൾ താൽപര്യത്തെയവന്ന് അറിയിച്ചാർ: 29

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/11&oldid=152963" എന്ന താളിൽനിന്ന് ശേഖരിച്ചത്