താൾ:Kannassa Ramayanam Balakandam.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലകാണ്ഡം

"അറിയാം തവ പുനര് അഖിലവും; എങ്കിലും, അറിയിപ്പോം ഇത് അനുജ്ഞയിനാലേ അറനെറി വേറായ് ആകുലമായേ- യഖിലജഗത്തും അഴിഞ്ഞതു കാണായ്, കുറവ് ഏതും വാരാതെ നിശാചര- കുലപതിയാകിയ രാവണനാലേ അറിയോം അവനൊടു നികരാമവർ ഇനി- യാരിഹ ബലവീര്യാദികളാലേ? 30

ബലവീര്യാദികൾ ഉടയ ദശാനന- വീരൻ അതീവ തപസ്സിനൊട് ഏതും കുലയാതേ നിജതലകൾ അറുത്തു കുതൂഹലം ആമ്മാറ് അഗ്നിയിലിട്ടേ പലനാൾ നിന്നതുകാലത്ത് അകമേ പരിതോഷത്തോട് ഏഷ പിതാമഹൻ അലം അലം എന്നു വരങ്ങൾ കൊടുത്താൻ അഭിമതമായവയെല്ലാം അന്നേ

അന്നു ദശാനനഭാവം കണ്ടേ- യഴകിയ ലങ്കയിൽ നിന്നുടനേ പോയ് വെന്നിയുടേയളകാപുരിതന്നിൽ വി- വേകത്തോടു കുബേരൻ പുക്കാൻ ചെന്നു നിശാചര നായകനായേ ചെന്നേ ലങ്കയിൽ അഭിഷേകം ചെയ്ത് ഒന്നൊഴിയാതേ ദിക്കുകൾ എല്ലാം ഒക്കെ നടന്നു ജയിച്ചാൻ വീരൻ

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/12&oldid=152892" എന്ന താളിൽനിന്ന് ശേഖരിച്ചത്