താൾ:Kannassa Ramayanam Balakandam.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലകാണ്ഡം

   പുക്ക് അവർ, മുനിവരനെക്കണ്ടൊരുനാൾ,
      ബുദ്ധിയിൽ അവന് ഒരിളക്കം വരുവാൻ,
  ' പക്വം ഇത് 'എന്ന് അടയപ്പമതാദികൾ
      ഭക്ഷണം അനുനയമോടു കൊടുത്താർ;
    അക്ഷണം ആശ്ളേഷാളാദികളാലുമൊര്-
       അനുരാഗത്തൊടു കുടെ മഹാമുനി-
    യൊക്കെ നടന്നു വധൂജനമൊടു വ-
       ന്നുടനേ നഗരം അണ‍ഞ്ഞതുകാലം   18
    അതുകാലം വർഷവും ഉണ്ടായിത്
      അനന്തരമേ പുനര് അംഗാധിപനും,
    വിധിയാലേ,മകളാകിയ ശാന്തയെ,
       വിരവൊടു വൈഭണ്ഡകനു കൊടുത്താൽ:
    അതിനാൽ അന്നുതുടങ്ങി മഹാമുനി-
       യവിടെപ്പുക്കാൻ ഭാർയ്യയും ആയേ;
    മതിമാൻ ആകിയ മുനിവനെയിവിടെ 
       വരുത്തുവതിന്നിനിയെളുതു നമുക്കും.   19
    എളുതാമിതു, തവ സഖിയംഗാധിപന്;
      എന്നാൽ,വിരവൊടു ചെന്ന് അറിയിച്ചാൽ
    വളരായ് നിന്നാനന്ദത്തോടു
       വരുത്തും അയോദ്ധ്യയിൽ മുനിവനെയെവനും;
    തളരാതേ തവ പുത്രരും ഉണ്ടാം;
       ചരതം ഇതെല്ലാം എന്നുരചെയ്താൻ
    ഇളവാകുന്നതറിഞ്ഞമ്മുനിവരൻ
       ഉണ്മയിത്" എന്നു സുമന്ത്രർ ഉരൈത്താർ.  20
"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/8&oldid=152888" എന്ന താളിൽനിന്ന് ശേഖരിച്ചത്