താൾ:Kannassa Ramayanam Balakandam.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 കണ്ണശ്ശ രാമായണം

"എന്നും ഒരൊഴവില്ലാത തപോബലം ഈടിയ മുനിവൈഭണ്ഡകനെക്കൊ- ണ്ടോന്ന് ഒരു യാഗം ചെയ്യിപ്പിച്ചാൽ അരചനു പുത്രരും ഉണ്ടാമെന്നേ, വന്നതറിഞ്ഞ് ഉരചെയ്താൽ പണ്ട് അതി- ബാലകനായ കുമാരമഹാമുനി; നന്നതു ചെയ്ക നമുക്കതിനൊരുവഴി നരപതിയേ! ഇതു കേട്ടരുൾ" എന്നാൻ. 15

"കേട്ടരുൾ, അംഗമഹാരാജ്യത്തിനു കേടുണ്ടായിതു വർഷം ഒഴി‍ഞ്ഞേ; വാട്ടം ഒഴിപ്പാൻ, അന്ന് അവിടത്തേ മന്നവൻ ആകിയ രോമപദൻ താൻ, കേട്ടതിനൊരു വഴിയെന്തെന്നളവ് 'ഒരു കേട് ഇയലാത വിഭണ്ടകപുത്രനെ നാട്ടിൽ വരുത്തുകിൽ നന്നിതിന്'എന്നു നരേന്ദ്രനൊട് അറിയിച്ചാർ അറിവുടയോർ. 16

ഓർത്തൊരുപായമതിന്നു, മഹീപതി- യൊണ്ണുതലാരെ വിളിച്ചരുൾചെയ്താൻ:- 'ആസ്ഥയൊട് അടവിയിൽ മുനിവരുമായ് ച്ചെന്നു് ആശ്രമവാസി വിഭണ്ഡകപുത്രനെ നേത്രവിലോഭനം അഴകൊടു ചേർത്ത് ഇഹ നി‍‍‍‍‌ങ്ങൾ വരുത്തുക' എന്നതിന് അവരും പേർത്തു മഹാപൂപാദികളോടേ പേടിയൊഴിന്തു മഹാടവി പുക്കാർ. 17

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/7&oldid=152887" എന്ന താളിൽനിന്ന് ശേഖരിച്ചത്