താൾ:Kannassa Ramayanam Balakandam.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബാലകാണ്ഡം
27

സമരായ് അമരാധീശനൊട് അർദ്ധാ-
സനഗതരായ മഹീപതിമാർ പലർ,
അമലാന്തഃകരണന്മാരായ് ഉള-
രായതുകാലം അനന്തരം അവിടേ,
വിമലാചാരപരായണൻ ആകിയ
വീരൻ അയന്ന് ഒരു നന്ദനൻ ആയ് അനു-
പമയാം ഇന്ദുമതീദേവിയിലേ
പലഗുണമുട ദശരഥൻ ഉളനായാൻ 12

ഉളനായ,രചനും ആയവനന്തരം,
ഉരസിജഭാരം എടുത്ത് അനുവേലം,
തളരായ് നിന്നതിമൃദുതരകോമള-
തനുലതമാർ കൗസല്യാദികളേ,
കുലശീലാചാരാദികളാൽ ഒരു
കുറവില്ലെന്നു വിവാഹം ചെയ്താൻ;
പലനാൾ ചെന്നതുകാലം പുത്രർ
ഭവിച്ചില്ലെന്ന് അരചൻ ശോകിച്ചാൻ. 13

ശോകം അകറ്റും ഉപായം നരപതി
ശുഭചരിതന്മാരായവമാത്യരൊടു്
ആകം അഴി‍‍‍ഞ്ഞു നിരൂപിച്ച് അരിയമ-
ഹാക്രതു ചെയ്‍വതു കരുതിയവാറേ
വേഗമൊടു് അരികെച്ചെന്നു സുമന്ത്രർ വി-
വേകിച്ച് അരചൻ ദശരഥനൊടു പുനര്
"ആകഥിതം തവ വൃത്തം അതീവ പു-
രാണമഹാമുനിയാൽ ഇദം" എന്നാൻ. 14

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/6&oldid=152968" എന്ന താളിൽനിന്ന് ശേഖരിച്ചത്