താൾ:Kannassa Ramayanam Balakandam.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
54
കണ്ണശ്ശരാമായണം

എന്നവൻ അറിവുറ്റാൻ, അങ്ങൊരു മുനി-
യിതമൊടു ചൊല്ലുകയാലേ സോമദ-
യെന്നൊരു ഗന്ധർവ്വസ്ത്രീ പെറ്റ് അവ-
നീപതിയാകിയ മുനിദത്തനേയും;
നന്നു കൊടുപ്പത് ഇവന്നിനി യെന്നു
നരേന്ദ്രനും ആത്മജമാർ നൂറ്റുവരെയും
അന്ന് അവനെന്നു കൊടുത്താൻ; അതിനാൽ
അംഗവികാരം ഒഴഞ്ഞിത് അവർക്കും. 93

ഇതുകാലം തവ പുത്രരും ഉണ്ടാ-
കെന്ന പിതാവിൻ അനുജ്ഞയിനാലേ,
മതിനലമുട കുശനാഭനു സുതനായ്
മഹിമയുടേ ഗാധിയും ഉളനായാൻ,
അധികഭുജാബലമോട് അവനീപതി-
യാകിയ ഗാധിയുടേ തനയൻ ഞാൻ,
വിധിവഴിയാലേ ചെയ്ത വപസ്സൊടു
വീരതരാ! മുനിമുഖ്യനും ആയേൻ. 94

മുഖ്യതരാകൃതി സത്യവതീ മമ
മുൻപുള്ളാകിയ സോദരി യറി നീ,
തക്ക തപോബലം ആളും ഋചീക-
തപോധനൻ അന്ന് അവളെക്കൈക്കൊണ്ടാൻ;
ഒക്കവനോടു വസിച്ചു തുലോം നാൾ
ഉടനേ പോയ് അമരാവതി പുക്കാൾ;
മിക്കമഹാകൌശികിനദിയാകിയ
വേഷംകൊണ്ട് അവനിയിലും പുക്കാൾ 95

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/36&oldid=152962" എന്ന താളിൽനിന്ന് ശേഖരിച്ചത്