താൾ:Kannassa Ramayanam Balakandam.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബാലകാണ്ഡം
55

പുക്കു വസിച്ചേൻ അവൾ തീരേ ഞാൻ
പുണ്യനദീസേവോൽസുകനായേ;
ഇക്രിയ ചെയ് വതിനായ് വന്നിപ്പൊഴുത്
ഇതമൊടൂ സിദ്ധാശ്രമവും പുക്കേൻ:
തക്ക കുശാന്വയം അറിയിച്ചേൻ തവ;
താമസിയാമൽ ഉറങ്ങുക നാം ഇനി -
യൊക്കെ: വിനിദ്രതയാ വഴി പോവതിനു
ഉപരോധം വരും എന്നാൻ മുനിവൻ. 96


മുനിവരൻ അവർകളൊട് അവിടെ, യുറങ്ങി
മുതിർന്ന് എതിരേ ഗംഗാനദിയരികേ
ജനമൊടു കൂടെ നടന്നതുകാലം
ജഗതീപതിസുതൻ അരുളിച്ചെയ്താൻ:
അനുപമഭാഗീരഥികഥ യെല്ലാം
അറിയിക്കെ'ന്നതു കേട്ടൂ മഹാമുനി
'മനുകുലതിലകാ! കേൾ, ജാഹ്നവിയുടെ
വരലാറ് എല്ലാം ' എന്നറിയിച്ചാൻ. 97

അറിവുടെ മേരുതനൂജു മനോരമ-
യാകിയ ദേവിയിൽ മുൻപുളരായാർ
നെറി കല്യാത ഹിമാചല പുത്രികൾ
നിരുപമ യാകിയ ഗംഗയും ഉമയും :
അറം ഇലകിയ വാനുലകിനു നദിയാ-
കെന്ന് അമരകൾ കൈക്കൊണ്ടാർ ഗംഗയെ:
ഉറവ് ഇതിൽമേലില്ലെന്നു ഗിരീന്ദ്രനും
ഉമയെ മഹാദേവന്നു കൊടുത്താൻ. 98

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/37&oldid=152959" എന്ന താളിൽനിന്ന് ശേഖരിച്ചത്