താൾ:Kannassa Ramayanam Balakandam.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലകാണ്ഡം എന്ന പുരന്ദരവാക്യത്താൽ അഴക്- ഏറിയ ജനപദമാം ഇവരണ്ടും വെന്നിയൊടുളവായ് നിന്നതുകാലം ബലമുട യക്ഷി വിരോധം ചെയ്തേ, നന്നിയൊഴിന്ത് ഉടൻ അവരവരേ പോയ് നാനാ ദേശാന്തരമേ പുക്കാർ: അന്നു തുടങ്ങി മഹാവനം ആയിത് അവൾക്കൊരു ഭവനവും"എന്നാൻ മുനിവൻ 72

" മുനികുലവരനേ! യക്ഷിയുടേബല- മുഖ്യതയുണ്ടായതിനു ഒരു കാരണം ഇനിയരുളിച്ചെയ്കെ"ന്ന കുമാരനൊട് 'ഇതുകേൾ' എന്ന് അറിയിച്ചാൻ മുനിവൻ, "കനിവൊടു യക്ഷൻ പണ്ടു സുകേതുവും കമലോത്ഭവനൊട് ഇരന്നാൻ പുത്രനെ: 'ഇനിയൊരു പുത്രി നിനക്ക് ഉണ്ടാകെ'ന്ന് ഇതമൊടു നാന്മുഖൻ അരുളിച്ചെയ്താൻ. 73

ആനകൾ ഈരഞ്ഞൂറ്റിനുടേ ബലം അഴകൊട് അവൾക്കുണ്ടാകെന്നാൻ അയൻ; ആനതിനാലെ വന്നു പിറന്നാൾ അനുപമതാടകയാകിയ പുത്രിയും; ഊനം ഒഴിന്ത് അവളൈക്കൈക്കൊണ്ടാൻ ഉടനേ സുന്ദാസുരൻ: അതുകാലം ദീനതയിന്നിവൾക്കൊരു സുതനായ് തിറമൊടെ മാരീചനും ഉളനായാൻ. 74

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/35&oldid=152956" എന്ന താളിൽനിന്ന് ശേഖരിച്ചത്