താൾ:Kannassa Ramayanam Balakandam.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കണ്ണശ്ശ രാമായണം

മുനിവരനരുളാൽ അരചകുമാരർ മുതിർന്നു മഹാനദികളെ വന്ദിച്ചാർ കനിവൊടു: ഗംഗ കടന്നതു കാലം കാകുൽസ്ഥൻ തിരുവടി മുനിയോടെ "വനം ഇത് അതീവ ഭയങ്കരം എന്ത് ഇഹ? വഴിയേ യറിയിക്ക്:" എന്നതിനു അവനും: "ജനപദമിത് വനമായതു, കേൾ, ഇഹ ദശരഥതനയാ!" എന്നറിയിച്ചാൻ.

" അറിവ് ഏറുന്നൊരു വൃത്രനെ വധചെയ്ത് അതിപാപത്തോട് അന്നു പുരന്ദരൻ അറിയാതേ കുത്രാപി വസിച്ചാൻ, അമരാവതിയും അകന്നു തുലോം നാൾ: തിറമായ് അവനുടെ പാപം കളവാൻ ദിവ്യ മുനീശ്വരർ ഇവിടെയിരുത്തി കുറയാതേ കലശങ്ങൾ ജപിച്ചു കുതൂഹലമായ് അഭിഷേകം ചെയ്താർ. 70


ആർത്തിയൊട് അംഗമലാദികൾ പോയവ- നന്തരം അമലനും ആയാൻ ഇന്ദ്രൻ; പേർത്തു മലാദികൾ ഇവിടെത്തങ്ങിയ- പിമ്പുപുരന്ദരൻ അരുളിച്ചെയ്താൻ: "ഗാത്രമലം മമ തങ്ങുകയാൽ ഇവ, കാലവിശേഷവും ഈന്നി, യശസ്സൊടൂ ധാാത്രിയിൽ മലദകരൂശാ വിതി ധന- ധാന്യസമൃദ്ധിയും ഉണ്ടാകെ"ന്നേ. 71

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/34&oldid=152955" എന്ന താളിൽനിന്ന് ശേഖരിച്ചത്