താൾ:Kannassa Ramayanam Balakandam.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
58
കണ്ണശ്ശരാമായണം

എന്നത് കേട്ട് അതു ചെയ്താൻ അഗ്നി;
എടുക്കരുതായിതു ഗർഭമിതെന്നേ
ചെന്നു മഹാനദി പനിമലയരികേ
ചെമ്മേ ശരവണദേശേ പെറ്റാൾ;
അന്നതിനാലേമോഹിച്ചാൾ അവൾ;
അപ്പൊഴുതേ കാർത്തികമാരു അറു വരും
'ഇന്നിവൻ ആത്മജനാകിൽ എനിക്കിനി -
യിതമുണ്ടാം എന്നവർ ചിന്തിച്ചാർ: 105

'ചാരെച്ചെന്നിനി നാം അറുവരുവായ്
ചപലതത യിന്നീ യെടുത്താലതിൽ , മുമ്പ്
ആരെ പ്പരുകുവിത് ഏവൾ മുലപ്പാൽ?
ആത്മജനാകുവിത് അവൾക്കിവൻ, എന്നേ
നേരൊത്തവർകൾ എടുത്തതുകാലം
നിരുപമബാലകൻ അറുമുഖനായേ
പൂരിച്ചാൻ മുലയൊക്കെ നുകർണ്ണേ
പുനര് അവർ ചിന്തയും ആത്മോദയവും 106

മോദമൊടവൻ അമരകൾ സേനാപതി -
മുഖ്യനും ആയാൻ: അന്നവനാലേ
ബാധകൾ ചെയ്തു നിശാചരർ പട്ടാർ;
വന്നിതു പരമാനന്ദം എവർക്കും:
നീതി പെരുത്ത കുമാരോദ്ഭവം ഇതു
നൃപസുതരേ! യറികെ'ന്ന മഹാമുനി:
ആദിയിൽ അമര മഹാനദി ഭൂമിയിൽ
ആയപ്രകാരവും അരുളിച്ചെയ്താൻ: 107

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/33&oldid=152972" എന്ന താളിൽനിന്ന് ശേഖരിച്ചത്