താൾ:Kannassa Ramayanam Balakandam.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അരുളുട നായകൻ അതുകേട്ട് അവനിയിൽ
ആക്കിയ തേജോരുപം ഇവൾക്കൊരു
ഭരം ഇദം എന്ന് അമരകളരുളാൽ അതു
പാവകദേവൻ ചെന്നു ഗ്രഹിച്ചാൻ;
ശരവണഭൂമിയൊട് അമലമഹാഗിരി,
ധരണിയിൽ അധികമനോഹരമായേ
പുരഹരവീര്യ വിഭാഗം കൊണ്ട-
പ്പൊഴുതുണ്ടായിതു ഭൂപതിതനയാ. 102

'തനയന്മാർ ഉണ്ടാകൊല്ലാ നിജ-
ദാരങ്ങളിൽ നിങ്ങൾക്ക്,എന്നു് അമരരെ
മനസാ ഗൗരി ശപിച്ചാൾ,സന്തതി
മാറ്റിയതിന്നു് അതികോപത്തോടേ;
ഇനി നീ ബഹുജനഭാര്യയും ആയേ,
ഏതാകിലും ഒരു പുത്രവിനാശം
തനിയെക്കണ്ടു അനുശോകിക്കെ'ന്നേ
ശാപം ചെയ്താൾ അവൾ അവനിയെയും. 103

അവനിയിലും വാനുലകിലും അഴിനില-
യായിതു താരകാദൈത്യബലംകൊണ്ട്;
അവിടെ യതിന്നൊരുപായവും അമരരൊട്
അരുളിച്ചെയ്താൻ അജൻ അഖിലേശൻ:
'ശിവനുടെ ബീജം പണ്ടു വഹിച്ചതു
ചെമ്മേ ഗംഗയിൽ ആക്കുക പാവകൻ;
അവളിൽ അനന്തരം ഉണ്ടാമോ സുതൻ
അവനാൽ അസുരനെ വെല്ലാം എന്നേ. 104

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/32&oldid=152971" എന്ന താളിൽനിന്ന് ശേഖരിച്ചത്