താൾ:Kannassa Ramayanam Balakandam.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താൻ, അഖിലേശ്വരി യാകിയ ദേവി

തപോബലമോടു മഹേശ്വരവല്ലഭ-

യാനതുകാലം അതീവ സുഖത്തോട്-

അവളൊടു കൂടെ വസിച്ചാൽ ദേവൻ;

വാനവർ ചിന്തിച്ചാർ അതുകാലം:

'വരഗുണമുടെ ശിവശക്തികളൊന്നായ്

ഊനം ഒഴിന്തൊരു സുതനുണ്ടാകിൽ അത്

ഉപരോധം ഭൂവനത്തിന്ന്' എന്നേ. 99

'എന്നാൽ ഇന്നിത് ഒഴിപ്പോം എന്ന് അഴക്

ഏറിയ കൈലാസത്തിനു ദേവകൾ

ചെന്ന് ആകുലമൊട്ടു ശിവന് ഉമനാഥനു

ചെമ്മേ വീണ്ണടി തൊഴുത് അറിയിച്ചാർ:

ഒന്നായ് നിങ്ങളുടേ വീർയ്യങ്ങളും

ഒരു സുതൻ ഉണ്ടായ് വരി‌ൻ, അവനാലേ

അന്നേ മുടിയും അനത്തുലക്; എന്നാൽ

അതു ചെയ്യൊല്ലാ പരമേശാ! നീ. 100

പരമേശാ! കാമക്രോധാദികൾ

പറ്റ് അറവിട്ട് ഉപശാന്താത്മാവായ്

മരുവീടുക നീ ഗൌരിയൊട്' എന്നു

മഹാദേവൻ തിരുവടിയരുൾചെയ്താൻ:

'സുരരേ! ചെയ്യാമിതു; പുനര് ഇന്നു

തുളക്കം എഴും മമ വീര്യ്യമിത് എവിടേ

ഭരമാക്കാ വിതും?' എന്നതിനു് അമരകൾ

'പാർമേൽ ആമ്' എന്നരുളിച്ചെയ്താർ. 101

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/31&oldid=152970" എന്ന താളിൽനിന്ന് ശേഖരിച്ചത്