താൾ:Kannassa Ramayanam Balakandam.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാലിച്ചവ‍ർകളിൽ ഇളയവനാം വസു
പരിപാലിച്ച ഗിരിവ്രജപുരം ഇതു;
നീലമഹാഗിരിപഞ്ചകം ഇതു, കാൺ,
നിറമിയലും പ്രാകാരം പോലേ;
പാലൊളിചേർ മാഗധിനദിയിവിടെ-
പ്പർവ്വതപഞ്ചകസംഭവയായേ
ചാല നിറന്നുണ്ടായതിനാലേ,
ചരതം, മാഗധമായതും ഇവിടം. 90

ആയതമാനസരായ കുശാത്മജർ
അപരർ മൂവരിൽ നടുവേ യുളൻ
ആയ മഹപതി കുശനാഭനു പുനര്
ആത്മജന്മാർ നൂറ്റുവര് ഉളരായാർ;
പോയ് അവർകളും അടവിയിൽ വിളയാടിയ
പൊഴുത് അവരൊടു 'മമ വശരാകെ'ന്നേ
വായു വിരന്നതു കേട്ടു ചിരിച്ച് 'ഇതു
വഴിയല്ലെ'ന്നാർ കന്യകമാരും 91

മാരുതദേവനും അതിനു മുനിന്ത് ഒരു
മാത്രയിൽ അവർകളുടേ ഗാത്രങ്ങളെ
നേര് ഇയലാവക ചെയ്തു മറഞ്ഞാൻ
നിഖിലജഗന്മയനായ മഹാത്മാ
വീരതരൻ കുശനാഭന് അവസ്ഥ
വിഷാദത്തോട് അറിവിച്ചാർ പുത്രികൾ
പോരും: അടങ്ങുക നല്ലതിന് എന്നു,
പുരാകൃതതർമ്മം ഇത്" എന്നാൻ അവനും. 92

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/30&oldid=152969" എന്ന താളിൽനിന്ന് ശേഖരിച്ചത്