താൾ:Kannassa Ramayanam Balakandam.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അണന്തൊരു നീല മഹാമേഘം പോൽ അലറിയതീവ ഭയം വരുമാറേ നിണം കലരും കുടൽമാലയണിന്തു നിലാവിലകും പിറപോൽ എകിറോടും ഉണർന്നു ചിനത്തൊടു മായകൾ എല്ലാം ഉടൻ അവൾ ചെയ്തവയെയ്തുകൊടുത്തു, വണങ്ങി മുനീന്ദ്രനെയവനരുളാലേ, മനുകുലനായകൻ അവളുയിർകൊണ്ടാൻ. 78

ആനന്ദത്തൊടു വിശ്വാമിത്രനും ആശ്ലേഷംചെയ്ത്, അരചകുമാരനു, വാനവരധിപതിയരുളാൽ അവിടേ വകവക ദിവ്യാസ്ത്രങ്ങൾ അനത്തും, താൻ ഉപസംഹാരാസ്ത്രങ്ങളൊടു, തപോബലമുടയ ഭൃശാശ്വനൊട് ആദിയിൽ ഊനം ഒഴിന്ത് അറിവുറ്റവയെല്ലാം, ഉപദേശിച്ചാൻ ഒന്നൊഴിയാതേ. 79

തേയാബലമുടെ ദശരഥരാമനു തിറമൊടു കാണായിതു പലമൂർത്തികൾ- ആയേ ദിവ്യാസ്ത്രങ്ങളെയെല്ലാം അപ്പൊഴുതേ; പുനര് അരചകുമാരൻ; "പോയാൽ വരുവിതു നിങ്ങൾ എനിക്കൊരു പോര് ഉണ്ടാം നാൾ" എന്ന് ഉടനേ വിട - യായേയവർകളെയേകി, മുനീന്ദ്രനൊട്- അവിടെ വസിച്ചാൻ അനുജനുമായേ. 80

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/26&oldid=152923" എന്ന താളിൽനിന്ന് ശേഖരിച്ചത്