താൾ:Kannassa Ramayanam Balakandam.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയിതു സുന്ദാസുരമരണം; പുനര് ആത്മജരോടും അഗസ്ത്യസമീപേ പോയ് ഇടർ ചെയ്തതിന് അവളെയഗസ്ത്യൻ 'പുരുഷാദിനിയാകെ'ന്നു ശപിച്ചാൻ, മായകൾ ഈടിയ നിശിചരർ ആയാൻ മാരീചനും അവനുടെ ശാപത്താൽ; ആയിതു ജനപദം അടയ മഹാവനം അവൾ ഉപരോധം ചെയ്തതിനാലേ. 75

ഏനാം പാപസമാചാരാം ഇനി- യേതും വൈകാതെ കൊൽകതിനാൽ ഊനവും ഉണ്ടാകാ; ദുഷ്ടാനാം ഉപരോധം ചെയ്തവതു നൃപധർമ്മം; വാനവരധിപതി കൊന്നാൻ പണ്ടൊരു മന്ഥരതന്നെ വസുന്ധരമൂലം; മാനമൊടേ ഭൃഗുപത്നിയെ വിഷ്ണു വധ ചെയ്താൻ പിഴചെയ്കയിനാലേ" 76

ഏവം ഉരത്തരുളിയ മുനിവരനോട് ഇനകുലതിലകനും അരുളിചെയ്താൻ: 'കേവലം നിന്തിരുവടി ചൊന്നതു കേൾപ്പോം താതനിയോഗത്താലും' 'പോവിതു നാം ഇനി ഇതുവഴി' എന്നേ പൊലിവൊടു ചെറുഞാണൊലിചെയ്തളവേ ദാവനിവാസിനിയാകിയ താറ്റക ദാരുണവേഷമൊട് ഓടിയണന്താൾ. 77

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/25&oldid=152922" എന്ന താളിൽനിന്ന് ശേഖരിച്ചത്