താൾ:Kannassa Ramayanam Balakandam.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണശ്ശരാമായണം

അനുഗതര് ആകിയ രാജകുമാരരൊട്
       അറിയിച്ചാൽ മുനി പിറ്റേന്നാൾ, ഒരു 
വനഭൂവി ചെന്നതുകാലം: - 'ഇതെല്ലോ
      വാമനദേവാശ്രമപദം എന്നേ;
"ഇനിയിതു സിദ്ധാശ്രമം ആകുന്നതും; 
     ഇവിടെത്തപസാ സിദ്ധനും ആയാൻ
പുനര് അവൻ; അതിനാൽ നമ്മുടെയാശ്രമ-
      ഭൂമിയും ഇന്നു ഇതുവേയറികെ"ന്നേ.  81
എന്ന മഹാമുനിയാശ്രമമേ പുക്ക്,
      ഇനിയ മഹാക്രതു രക്ഷിപ്പാനായ്
നിന്ന കുമാരനിയോഗത്താലേ,
    നിരുപമയാഗാരംഭം ചെയ്താൻ;
ചെന്നിതു നാലഞ്ചാറു ദിനങ്ങൾ
    ജഗത്രയമൊക്കെ നടുക്കിയുഴറ്റോട്
അന്നു സുബാഹുവിനൊടു മാരിചനും 
     അംബരമാർഗ്ഗേ വന്നുളരായാർ.  82 
വന്നു നിശാചര പുംഗവർ വേദിയിൽ
    വരിഷിച്ചീടിന രുധിരം കണ്ടേ,
ഉന്നതശോകഭയാധികളോടേ-
    യോടീ മുനിശിഷ്യാദികളെല്ലാം!
'എന്നേ കഷ്ടം ഇത്!' എന്നൊരുബാണം
    എടുത്തുതൊടുത്താൻ-മാനവം അസ്ത്രം
തന്നേ-മുനിവൊടു ദശരഥരാമൻ
    സഹസാ മരീചനെ വധചെയ്‌വാൻ.  83
"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/27&oldid=152948" എന്ന താളിൽനിന്ന് ശേഖരിച്ചത്