താൾ:Kannassa Ramayanam Balakandam.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലകാണ്ഡം

അതിപുണ്യം കാമാശ്രമപദം ഇത്; അതീവ പുരാണമഹാമുനിമാർ പലർ ഇത 'കാണാ' തപസാ നില്ക്കുന്നതും; ഇവിടെ വസിപ്പോം ഇന്ന് ഇനി നാമും; വിധിയാൽ അവർകളെയടി തൊഴുകെന്നാൻ വിശ്വാമിത്രനും; അപ്പൊഴത് അവിടേ മതിയാൽ അറിവുറ്റ് ഉടനേ വന്നു മകിഴ്‍ന്ത് എതിരേറ്റിതു മഹരിഷിവർഗ്ഗം 66

മഹർഷിവർഗ്ഗമൊട് അവിടെയുറങ്ങി, മകിഴ്‍ന്ത് അനുവാദംകൊണ്ട്, ഉടനേപോയ് വിഹഗവിബോധം ഇയന്നതുകാലം വിരവൊടു നിത്യാചാരം ചെയ്തേ; മഹിമയുടേ ഗംഗാനദിനടുവേ മരുവി മഹാമുനിയൊടു ശ്രീരാമനും, 'ഇഹ ജലഭേദസമുത്ഭവശബ്ദം ഇതെന്ത് അതിശയമായ് എന്ന് അരുൾചെയ്താൻ. 67

താൻ ആദിയിൽ നിർമ്മിച്ചാൻ മനസാ സരസിജസംഭവൻ അഴകിയ പൊയ്കയെ; 'മാനസം' ആയിതു പുനര് അതിനാൽ ഇതു മഹിമയുടേ കൈലാസം തന്മേൽ; മാനിതയായതിൽനിന്നേയൊഴുകി- വാനവർനദിയോട് അതു തട്ടുകയാൽ വന്നിതു ഘോഷവും" എന്നാൻ മുനിവൻ. 68

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/24&oldid=152921" എന്ന താളിൽനിന്ന് ശേഖരിച്ചത്