താൾ:Kannassa Ramayanam Balakandam.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ണശ്ശരാമായണം

എന്ന വസിഷ്ഠനിയോഗത്താലേ- യിതമൊടു രാമനെയും ലക്ഷ്മണനെയും അന്ന് അനുരാഗാൽ ആശ്ലേഷം ചെയ്ത് അവനീപതി മുനിവരനു കൊടുത്താൻ; വെന്നിയൊട് അവർകളെയും കൈക്കൊണ്ടു വിരന്ത് അനുവാദം കൊണ്ടവയോദ്ധ്യയിൽ- നിന്നു കുമാരരുമായെഴുന്നരുളീ നിരുപമനാകിയ വിശ്വാമിത്രൻ. 63

അൻപൊടു സരയൂതീരം പുക്കളവ്, അരചകുമാരരൊട് അറിയിച്ചാൻ മുനി: "മുൻപു പിതാമഹ നിർമ്മിതവിദ്യാ- മുഖ്യകളാം അതിബലയും, ബലയും വൻപൊടു പൈദാഹാദികളാൽ ഒരു ബാധ വരായ് വാൻ അറിക്, അതിനാലേ വൻപുകഴുണ്ടാം" എന്നതു കേട്ടു മഹീപതിസുതര് അവനോട് അത് അറിന്താർ 64

അറിവുറ്റ്, ഉടനേ പോയൊരു ദേശം അണഞ്ഞളവ് അരചകുമാരൻ ഉരത്താൻ: "അറിയിച്ചരുളുക ദേശമിതേത് എന്ന്?" അതുകേട്ട് അമ്മുനിയരുളിച്ചെയ്താൻ: "അറിയാതേ പുരവൈരിയെയന്ന് എ- യ്തതിനാൽ വെന്തിവിടേ വെണ്ണീറായ് തറമേൽ അംഗം അനംഗനു വീണിതു സഹസാ; ദേശവും 'അങ്ഗം' ഇത് അതിനാൽ 65

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/23&oldid=152964" എന്ന താളിൽനിന്ന് ശേഖരിച്ചത്