താൾ:Kannassa Ramayanam Balakandam.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലകാണ്ഡം

വാനവർ സന്തോഷത്തോടു പോയ-

 വനന്തരമേ, ധനരത്നാദികളാൽ 

മാനിതരായ മഹാമുനിമാരു

 മഹിമയുടേ ശാന്താപതിയോടേ

പോനതുകാലം, പിൻപേ ചെന്നു

 പുകഴ്ന്തരുൾകൊണ്ട മഹാപതി ദശരഥൻ

ആനന്ദേന നിജാംഗനമാരോട്

 അന്നവയോദ്ധ്യനഗരം പുക്കാൻ.    42

കാരുണ്യത്തൊടുകൂടതുകാലം

 കമലോത്ഭവൻ അമരരൊട് അരുൾചെ-

"വീരൻ ദശമുഖനെക്കൊൽവതിന് ഇനി[യ്താൻ:

 വിശ്വേശ്വരനു തുണപ്പാനായേ,

ആരും മടിയാതുണ്ടാക്കുക പുനര്

 അവനിയിൽ വാനരരാകിയ പുത്രരെ;

മൂരിനിവർന്ന മമാനനജാതേ

 മുഖ്യൻ ജാംബവാൻ ഉളൻ ആദിയിലേ.    43

ഏവം അയൻതിരുവടിയരുൾചെയ്തള-

 വെല്ലാരും പുത്രരെ നിർമ്മിച്ചാർ;

ദേവളധിപതിയിന്ദ്രൻ ബാലിയെ;

 നിറമുടെ ദിനപതി സുഗ്രീവനെയും;

പാവകദേവൻ നീലനെ; അഴകിയ

 പവനനും അഞ്ജനയാകിയ ദേവിയിൽ

ഏവരിലും ബലമുടയ ഹനൂമാൻ

 എന്നൊരു പുത്രനെയും നിർമ്മിച്ചാർ.   44
"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/16&oldid=152910" എന്ന താളിൽനിന്ന് ശേഖരിച്ചത്