താൾ:Kannassa Ramayanam Balakandam.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

36 കണ്ണശരാമായണം സന്തതിയാവാൻ ദശരഥവീരനു

  സകലേശ്വരനുംപായസമതിലേ

വന്തുളനായതിനാൽ അതു ഭൂതം

  വൻപണി പെട്ട് ഒരുജാതി വഹിച്ചാൻ;

ചിന്തതെളിഞ്ഞു നമസ്കാരത്തൊടു

  ശിവകരം ആകിയ പായസപാത്രം ഒര്

അന്തരം ഇന്നി മഹീപതി കെെക്കൊ-

  ണ്ടളവേയവിടെ മറഞ്ഞിതു ഭൂതം.    39

ഭൂതലപതി, കൗസല്യയ്കെന്നേ

  പൊലിവൊടു പാതി കൊടുത്താൻ പായസം

ആദരവോടെ; ശേഷിച്ചതിൽ നാലൊന്ന്

  അന്നു സുമിത്രയ്ക്കെന്നു കൊടുത്താൻ;

നീതിയൊടുള്ളതിൽ മൂവിരുകൂറും

  നിരുപമകൈകേയിയ്ക്കു കൊടുത്താൻ;

ചേത തെളിഞ്ഞു സുമിത്രയ്കരുളി

  ശേഷമിരുന്നതു പിന്നെയും അരചൻ    40

അരചനുടേയരുളാലേ പത്നികൾ

  അപ്പൊഴുതേ സേവിച്ചാർ പായസം

അരുമയൊഴിന്ത് അമരകളിടർ തീർപ്പാൻ;

  അഖിലജഗൽപ്പതിയച്യുതൻ അമലൻ

തിരുമരുവിയതിരുമാർവൻ തിരുവടി

  തിറമൂറും അവർ ഗർഭാശയമതിലേ

മരുവി വസിച്ചാൻ എന്തരുതാതതു

  മഹതാം പരപരിതാപം കളവാൻ?    41
"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/15&oldid=152909" എന്ന താളിൽനിന്ന് ശേഖരിച്ചത്