താൾ:Kannassa Ramayanam Balakandam.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബാലകാണ്ഡം താ‍നവവൃത്താന്തങ്ങളെയെല്ലാം താൽപരിയത്തൊടു കേട്ടതുകാലം, "മാനവനായേ കൊല്ലാം അവനെ; വരംകൊണ്ടില്ലവൻ അത് അയനൊട്, എ- ഞാൻ അവനെക്കൊലചെയ്ത് ഇടർ തീർപ്പേൻ ന്നാൽ നലമൊടു ദശരഥനന്ദനനായേ; ‌ഊനം ഇതിന്നില്ലമരകളേ!" എന്ന് ഉടൻ അരുൾചെയ്തുമറഞ്ഞാൻ ദേവൻ. 36

ദേവകൾ അവിടെ നമസ്കൃതിചെയ്തു ദശാനനനാൽ ഒരു ഭയം ഇനിയില്ലെന്ന് ആവി കുളുർത്തുടനേ ഹവിരാഹര- ണായ മഹാക്രതുശാല പുകുന്താർ; മേവിമഹാക്രതു ചെയ്ത് അവസാനേ വിരവൊടു വൈഭണ്ഡകൻ അതുകാലം. പാവകദേവനിൽനിന്ന് അവിടേ സം- പാതവും ഉണ്ടാമാറു നിനന്താൻ. 37

നിനവൊടു മുനിവൈഭണ്ഡകൻ അന്നു നിരാകുലനായേ കർമ്മം ചെയ്തളവ്, അനഘൻ അയൻ തിരുവടിയരുളാലേ അഗ്നിയിൽ നിന്നേ പായസപാത്രം, കനകമയം കൈക്കൊണ്ടൊരു ഭൂതം കനിവൊടു വന്ന് ഉരചെയ്തിതു നൃപനോട് "ഇനകുലതിലകാ! ദേവകളാൽ നിർ- മ്മിതം ഇതു; തവ സന്തതികരം" എന്നേ. 38

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/14&oldid=152895" എന്ന താളിൽനിന്ന് ശേഖരിച്ചത്