താൾ:Kannassa Ramayanam Balakandam.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38

                                             കണ്ണശ്ശരാമായണം.


            നിർമ്മിച്ചാ‍ർ , മുനിവരയക്ഷാദികൾ, 
                 നിരുപമഗന്ധർവൻമാർ അവരവർ
           ചെമ്മേ; ഗിരിനികരാകിയ വാനരർ
                 ശേഖരരായിതു ഭൂമിയിൽ എങ്ങും;
           'നമ്മുടെ പതിയിവൻ' എന്നേ ബാലിയെ
                  നമ്മുടെ സുഗ്രീവനെയും അണന്താർ,
           വന്മയുടേ കപിവീരരനത്തും
                  വക  വക പല പല ജാതികളായേ. 45

ആയാർ അന്നു വിലഗ്നേ കർക്കട ‌- കാദിയിൽ അമരാചാര്യശശാങ്കർ, പോയാർ നിജനിജതുംഗേ മറ്റു ബുധേനവിനാ പുനര് ഉള്ളവർ എല്ലാം : തായാർ നാളാകിയ പുണർതേ, ഭുവി ഫധർമ്മവിരോധം ഒഴിപ്പാൻ, വന്തുളൻ ആയാൻ, അരചനൗ സന്തതിയായേ- യഖിലജഗത്പതി നാരായണനും. 46

നാരായണനവതാരംചെയ്താൻ നലമൊടു കൗസല്യാസുതനായേ; ഈരേഴുലകിൽ നിറന്നാൻ പുനര് അവൻ ഈടിയ രാമമഹാനാമത്താൽ; വീരാധിപനാം ഭരതൻ പുഷ്യേ മീനംകൊണ്ടു പിറന്നാൻ, പന്നഗ- താരേ കർക്കടരാശൗ ലക്ഷ്മണ- ശത്രുഘ്നന്മാർ പുനര് ഉളരാ‍യാർ 47

"https://ml.wikisource.org/w/index.php?title=താൾ:Kannassa_Ramayanam_Balakandam.pdf/17&oldid=152939" എന്ന താളിൽനിന്ന് ശേഖരിച്ചത്