താൾ:Kambarude Ramayana kadha gadyam 1922.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുന്ദരകാണ്ഡം ൮൫ മൊ? ഞാൻ അന്യാധീനപ്പെട്ടുവെന്നു ശങ്കിച്ചു എന്നെ വിസ്മരിച്ചിരിക്കയാണോ ? ഭർത്താവിനെപ്പിരിഞ്ഞു് ഇങ്ങിനെ കിടന്നു ദു:ഖിക്കുന്ന എന്നെ ഈശ്വരനും മറന്നിരിക്കയാ ണ്. എന്റെ പ്രിയൻ , മിഥിലയിൽവന്നു വില്ലു മുറിക്കു വാൻ ഭാവിച്ചപ്പോൾ എന്റെ ഇടത്തുഭാഗം മിടിക്കയു ണ്ടായി.ഇന്നെന്താണ് എന്റെ ഇടത്തെ നേത്രവും പുരി കവും മിടിക്കുന്നത്? ഒരു ബന്ധുവിന്റെ സമാഗമം ഇന്നു ണ്ടാകുമെന്നു തോന്നുന്നതെന്താണ്? ത്രിജട___ദേവി!ദേഹത്തിലെ അംഗങ്ങൾമിടിക്കുന്നതുകൊ ണ്ടു ലക്ഷണം പറയുമ്പോലെ , എനിക്കുണ്ടായ ഒരു സ്വപ്ന ത്തിനു വല്ല അർത്ഥവുമുണ്ടോ എന്നു നോക്കുക.രാവണൻ അഭ്യംഗം ചെയ്ത് രക്തവസ്ത്രമുടുത്തു തന്റെ കുടുംബങ്ങ ളോടുകൂടി കഴുതയെപ്പൂട്ടിയ രഥത്തിൽകയറി കാലപുരിക്കു പോകുന്നതായിഞാൻ സ്വപ്നത്തിൽകണ്ടു.എന്നു തന്നെയ ല്ല , സഹസ്രദീപം എപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്ന മണി മണ്ഡപത്തിൽനിന്നു ലക്ഷ്മീഭഗവതി ഒരു ദീപത്തെയെടു ത്ത് ശേഷമുള്ള ദീപങ്ങളെല്ലാം കെടുത്ത് അച്ഛന്റെ ഗൃ ഹത്തിലേക്കു വന്നതായും മണ്ഡോദരിക്കു വൈധവ്യം ഭവി ച്ചതായും കണ്ടു. മംഗല്യസ്ത്രീകളുടെ ഗളസൂത്രങ്ങളെ വിധ വാ സ്ത്രീകൾപിടിച്ചുവലിക്കുന്നതായും അവരുടെ ശിരസ്സിൽ അഗ്നി പിടിപെട്ടു ഓടുന്നതായും കണ്ടു.ഇനി ജാഗ്രത്തിൽ തന്നെ ഒരു സംഭവമുണ്ടായി.മധുപാനം ചെയ്തു സഞ്ചരി ക്കുന്ന ഒരു വണ്ടു വന്ന് എന്റെ കണ്ണിൽ ശുഭം , ശു ഭം എന്നു ശബ്ദിച്ചു പോയതെന്തിന്നാണ് ? ഇങ്ങിനെ ത്രിജടയും ദേവിയും സംസാരിച്ചുകൊണ്ടിരി ക്കുന്നതിനു മദ്ധ്യേ രാവണൻ പെട്ടന്നു അവിടെ വരുന്നതും , രക്ഷികളായ രാക്ഷസസ്ത്രീകളെ അകറ്റി,തന്റെ കാമപാര വശ്യങ്ങൾപലതും പറഞ്ഞു സീതാദേവിയെ സ്വാധീനമാക്കു

വാൻ ശ്രമിക്കുന്നതും ഹനുമാൻ അടുത്തിരുന്നു കണ്ടു.രാവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/99&oldid=161744" എന്ന താളിൽനിന്ന് ശേഖരിച്ചത്