താൾ:Kambarude Ramayana kadha gadyam 1922.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൪ കമ്പരുടെ രാമായണകഥ ടുന്നു. രാമഭദ്രന്റെ വരകോദണ്ഡത്തിന്നു ലഘുത്വമെന്നു ക രുതി രാവണനെ കൊല്ലാതെ വിട്ടതിന്നു ശേഷം ഹനുമാൻ മണ്ഡോദരിയെക്കണ്ടു സീതയാണെന്നു ശങ്കിച്ചു.പക്ഷെ രാമ ഭദ്രൻ പറഞ്ഞു കൊടുത്തിട്ടുള്ള ലക്ഷണങ്ങൾ ഒത്തുകാണായ്ക യാലും,മണ്ഡോദരി നിദ്രയിൽസംസാരിക്കുന്നതു കേൾക്കയാ ലും ഹനുമാൻ സീതയല്ലെന്നു തീർച്ചപ്പെടുത്തി.അവൾക്ക് അ ധികം താമസിയാതെ വൈധവ്യം വരുമെന്നു ല ക്ഷണം കൊണ്ടു മനസ്സിലാക്കി അവിടെ നിന്നു പോന്നു.പി ന്നെ ഇന്ദ്രജിത്തിന്റെ ഭവനമാണു കണ്ടത്.ഇന്ദ്രജിത്തിന്റെ കാലൻ ലക്ഷ്മണനായതുകൊണ്ടു താനൊന്നും അപ്പോൾ ചെ യ്യേണ്ടതില്ലെന്നുറച്ചു .അവിടെനിന്നും പോന്നു ലങ്കാപുരിയിൽ ഒട്ടൊഴിയാതെയുള്ള ഭവനങ്ങളെല്ലാം ഹനുമാൻ തിരഞ്ഞുനോ ക്കി.എന്നിട്ടും സീതാദേവിയെ എവിടെയും കണ്ടില്ല.അതി ന്നുശേഷം സൌരഭ്യമുള്ള കാറ്റിന്റെ ഗതികൊണ്ടു ഉദ്യാനം ഇന്ന ഭാഗമാണെന്നറിഞ്ഞു അവിടേക്കു ഹനുമാൻ പോകയും, അവിടെ അശോകവനത്തിന്നു മദ്ധ്യേ രാക്ഷസസ്ത്രീകളാൽ ചു റ്റപ്പെട്ടിരിക്കുന്ന സീതാദേവിയെ ഹനുമാൻ കാണുകയും,രാ മഭദ്രൻ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഒത്തു കാണുകയാൽ കൃ താർത്ഥനായി ദേവിയിരിക്കുന്ന വൃക്ഷത്തിന്റെ മുകളിൽ നിശ്ശ ബ്ദനായി ചെന്നിരിക്കുകയും ചെയ്തു. സീതാദർശനം ജാനകി_ത്രിജടേ ! നീ എന്താണു ശരിയായ വിവരങ്ങളൊ

ന്നും അറിഞ്ഞു വന്നു പറയാഞ്ഞത്?കനകമൃഗത്തെ പിടി

പ്പാൻ പോയ ഭഗവാനു വല്ല അബദ്ധവും പറ്റിയോ?ല ക്ഷമണനോടു ഞാൻ കോപിച്ചു പറഞ്ഞ സംഗതികൾ ഭഗ വാൻ മനസ്സിലാക്കി,എന്നെ ത്യജിച്ചു അവർഅയോദ്ധ്യ ക്കു മടങ്ങിയിരിക്കുമോ?അതല്ല,ഈ സമുദ്രമദ്ധ്യത്തിൽ ല ങ്കയെന്ന ഒരു രാജധാനിയുണ്ടെന്ന വിവരമില്ലാതെ എ

ന്നെ വല്ല ദിക്കിലും തേടിത്തിരഞ്ഞു നടക്കുകയായിരിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/98&oldid=161743" എന്ന താളിൽനിന്ന് ശേഖരിച്ചത്