താൾ:Kambarude Ramayana kadha gadyam 1922.pdf/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൩ സുന്ദരകാണ്ഡം ശ്രീ, അലറിയുംകൊണ്ടു ഹനൂമാനെ കടന്നു പിടിക്കുകയും ഹ നൂമാൻ കോപത്തോടെ അവളെ പ്രഹരിക്കുകയും , ഹനൂമാ ന്റെ കരസ്പർശ്ശം ഉണ്ടായ മാത്രയിൽ ലങ്കാശ്രീക്കു ശാപമോ ചനം സിദ്ധിക്കുകയും , ദിവ്യവിഗ്രഹമെടുത്ത് അവൾ ഹനുമാ നോടു ഇപ്രകാരം പറയുകയും ചെയ്തു. ലങ്കാശ്രീ___അല്ലയോ!ഹനൂമാൻ!ഞാൻ അഷ്ടലക്ഷ്മികളിൽ വിജയലക്ഷ്മിയെന്നറിയപ്പെടുന്നവളാണ്. കമലോത്ഭവ ന്റെ ഭണ്ഡാഗാരത്തിലായിരുന്നു എന്റെ അധിവാസം. അനുവാദം കൂടാതെ ഭണ്ഡാഗാരം തുറക്കുവാൻ വാണിമാ താവിന്നു ഞാൻ സമ്മതം കൊടുത്തുവെന്ന സംഗതിയാൽ ബ്രഹ്മദേവൻ എന്നെ ശപിക്കുകയും , രാവണന്റെ കോട്ട കാക്കുവാൻ വിടുകയും ചെയ്തു. ശാപമോചനത്തിന്നായി പ്രാർത്ഥിച്ചപ്പോൾ , രാമാവതാരകാലത്ത് സീതാന്വേഷ ണം ചെയ്ത് ഹനൂമാനെന്ന ഒരു വാനരൻ ലങ്കയ്കു വരുമെ ന്നും , അവന്റെ കരസ്പർശം ഏറ്റാൽ ശാപമോചനം വന്നു പണ്ടത്തെപ്പോലെ സത്യലോകത്തിരിപ്പാൻ ഇടവരുമെന്നും ബ്രഹ്മാവ് കല്പിച്ചു . ഞാൻ അനേകായിരം സംവത്സരങ്ങ ളായി ഇവിടെ നിന്റെ വരവും പാർത്തിരിക്കയാണ് . ലങ്ക യിൽകടന്നു നിന്റെ കാര്യം സാധിപ്പാൻ ഇനി യാതൊ രു പ്രതിബന്ധവുമില്ല . നിന്റെ ശ്രമം വിജയമായി വ രട്ടെ !

   എന്നും പറഞ്ഞ് ലങ്കാശ്രീ സത്യലോകത്തേക്കു പോകു

യും , ഹനൂമാൻ ലങ്കാപുരിക്കുള്ളിൽകടക്കുകയും ചെയ്തു. രാക്ഷ സന്മാർ ഉറക്കം തുടങ്ങിയപ്പോൾ ഹനൂമാൻ ലങ്കാപുരിയിൽ ഓരോ ദിക്കും ചെന്നു പരിശോധിച്ചു തുടങ്ങി. മന്ത്രൗഷധങ്ങ ളാൽ മയക്കപ്പെട്ട സർപ്പമെന്നപോലെ നിദ്രക്കധീനനായ കും ഭകർണ്ണന്റേയും , വേദപാഠം കൊണ്ടും , ദേവാരാധന കൊ ണ്ടും ബ്രാഹ്മണോപമനായ വിഭീഷണന്റെയും ആലയങ്ങൾ

ഹനുമാൻ കണ്ടു. പിന്നെ രാവണന്റെ ശയ്യാഗൃഹത്തിൽക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/97&oldid=161742" എന്ന താളിൽനിന്ന് ശേഖരിച്ചത്