താൾ:Kambarude Ramayana kadha gadyam 1922.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

മൈനാകം__ഹേ! മാരുതേ! ഇവിടെ അല്പം ഇരുന്ന് വിശ്ര മിച്ച് ഫലപക്വങ്ങൾ ആസ്വദിച്ച് ക്ഷീണം മാറ്റി പോ കുക. ഞാൻ മൈനാകപരവ്വതമാണ്. പണ്ടു് ഇന്ദ്രൻ പരവ്വതങ്ങളുടെ പക്ഷം വെട്ടിക്കളയുന്ന അവസരത്തിൽ നിന്റെ

പിതാവായ വായുഭഗവാൻ എന്നെ ഈ സമുദ്രത്തിൽ

കൊണ്ടുവന്നു ഒളിപ്പിച്ചു രക്ഷിച്ചു. അതിന്നു ഒരു പ്രത്യു പകാരം വായുപുത്രനായ നിണക്കു ചെയ്താൽകൊള്ളാമെന്ന മോഹത്തോടെയാണ് ഞാൻ പൊങ്ങിവന്നത്.

ഹനുമാൻ__മൈനാകമേ! ഞാൻ എന്റെ സ്വാമിയുടെ കാ ര്യത്തിന്നായി പോകുകയാണ്. അതു സാധിച്ചതിന്നു ശേ ഷമല്ലാതെ വിശ്രമിക്കയോ ജലപാനം ചെയ്കയോ പാ ടില്ലെന്നാണ് എന്റെ നിശ്ചയം.അതുകൊണ്ട് ഇപ്പോൾ എന്നെ നിർബന്ധിക്കരുത്. ഞാൻ മടങ്ങി വരുമ്പോൾ നി ന്റെ ആതിത്ഥ്യം സ്വീകരിച്ചു കൊള്ളാം ലങ്കാശ്രീശാപമോചനം

   ഇപ്രകാരം പറഞ്ഞു ഹനുമാൻ യാത്ര തുടരുകയും താമ

സിയാതെ ലങ്കാപുരിയുടെ ഉത്തരഗോപുരദ്വാരത്തിൽവന്നു

ചേരുകയും ആ ഗോപുരമാർഗ്ഗം ലങ്കാപുരിയിൽ കടപ്പാൻ ഭാ

വിക്കയും ചെയ്തു. അപ്പോൾ '

"ഹെ ! മർക്കട,! നീ ആരാണ് ?എവിടെ നിന്നു വരുന്നു ?ഹരി ഹര വിരിഞ്ചാദികൾക്കു പോലുംഎന്റെ അനുവാദം കുടാതെ ഈ ഗോപുരം കടന്നു കൂട, എന്നിരിക്കെ, ഒരു മർക്കടനായ നീ എന്നെ ബഹുമാനിക്കാതെ ഉള്ളിൽ കടന്നു കളയാമെന്നുറച്ചത് എന്തൊരു ധൈര്യത്തിന്മേലാണ് "? എന്നു ഗോപുരദ്വാരം കാക്കുന്ന ലങ്കാശ്രീ ഹനുമാനെ തടുത്തു നിർത്തി ചോദിച്ചു. ' എടീ, നീ അഷ്ടബാഹുക്കളോടും ചതുരാനനങ്ങളോടും കൂടി എന്നെ ഭയപ്പെടുത്തിക്കളയാമെന്നാണൊ വിചാരിച്ചത്. ? നീ വഴി മാറി നിൽക്കാനല്ല ഭാവമെങ്കിൽ നിന്റെ അന്ത്യകാലം അടുത്തിരിക്കുന്നു.' എന്നിങ്ങിനെ ഹനുമാൻ കൂസൽ കൂടാതെ മറുപടി പറഞ്ജതു കേട്റ്റ് ലങ്കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/96&oldid=161741" എന്ന താളിൽനിന്ന് ശേഖരിച്ചത്