താൾ:Kambarude Ramayana kadha gadyam 1922.pdf/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

===== സുന്ദരകാണ്ഡം =====

=

            ലങ്കാപ്രവേശം === 
   ഹനുമാൻ ദക്ഷിണോദധിയുടെ മേൽ ഭാഗത്തുകൂടി ദ

ക്ഷിണമുഖനായി ആകാശമാർഗ്ഗമായി അതിവേഗം പോയി. പോകുംവഴി നാഗജനനിയായ സുരസ എന്ന സ്ത്രീ വന്നു ഹ നുമാനെ തടുക്കുകയും വാ പിളർന്നു തിന്നുവാൻ ശ്രമിക്കുകയും ചെയ്തു. ഹനുമാൻ പല ഉപായങ്ങളും പറഞ്ഞ്, ഈ പ്രതി ബന്ധം ജയിപ്പാൻ ശ്രമിച്ചുവെങ്കിലും ഫലിക്കായ്കയാൽ ത ന്റെ ദേഹത്തെ വളരെ വലുതാക്കി. സുരസ വായ വലുതാക്കി പിളർന്നു. ഈ തരം നോക്കി ഹനുമാൻ ഒരു കൃശശരീരനായി സുരസയുടെ വായിൽകടന്നു കടിപ്രദേശത്തു കൂടി പുറത്തേക്കു ചാടുകയും ചെയ്തു. ഇതു കണ്ടു സുരസ, വളരെ സന്തോഷിക്കു കയും താൻ ദേവകളുടെ ആവശ്യപ്രകാരം ഹനുമാന്റെ ശ ക്തി പരീക്ഷിപ്പാൻ വന്നതാണെന്നും വിവരം വേഗം ദേവലോ കത്തു ചെന്നു അറിയിക്കാമെന്നും പറഞ്ഞു പോകയും ചെയ്തു. ഹ നുമാൻ യാത്ര വീണ്ടും ആരംഭിച്ചു. വഴിമദ്ധ്യത്തിൽ ഛായാ ഗ്രഹണി എന്ന ഒരു അസുരസ്ത്രീ ഹനുമാന്റെ നിഴൽപിടി ച്ചു നിർത്തുവാൻ ശ്രമിച്ചുവെങ്കിലും, ഹനുമാന്റെ പാദതാഡ നം കൊണ്ടു അവൾ മരിച്ചുപോകയാണുണ്ടായത്. ഹനുമാൻ പിന്നേയും കുറേ പോയപ്പോൾ മൈനാകമെന്ന പർവ്വതം വെ ള്ളത്തിന്നു മേല്പോട്ടു പൊന്തി വരികയും ഹനുമാനോടു ഇങ്ങി

നെ പറയുകയും ചെയ്തു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/95&oldid=161740" എന്ന താളിൽനിന്ന് ശേഖരിച്ചത്